
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ സിട്രോണ്‍ ഇ-സി 3 എത്തുന്നു. 11,50,000 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. രാജ്യത്തുടനീളമുള്ള ലാ മൈസന് സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ വഴി വില്‍പ്പന ആരംഭിച്ചു. സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പൂര്‍ണമായും ഓണ്‍ലൈനായും വില്‍പ്പനയുണ്ട്.
ഇക്കോ, സ്റ്റാന്‍ഡേര്‍ഡ് എന്നീ ഡ്രൈവിങ് മോഡുകളിലാണ് കാർ ലഭിക്കുക. കൂടാതെ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും 29.2കെഡബ്ല്യുഎച്ച് ബാറ്ററി പാക്കും ലഭ്യമാകും. ഫുള്‍ ചാര്‍ജില്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്കും ഇ-സി 3 കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.
നിർമാണം
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ഫാക്റ്ററിയിലാണ് കാർ നിര്‍മിച്ചത്. സിട്രോണ്‍ രണ്ടാമതായി ഇന്ത്യയില്‍ അവതരിപ്പിച്ച ബി സെഗ്മെന്റ് ഹാച്ബാക്കായ സി 3യുടെ പൂര്‍ണ ഇലക്ട്രിക് പതിപ്പാണ് ഇ-സി 3. പുതിയ സിട്രോണ്‍ ഇ-സി 3 രാജ്യത്തുടനീളം 25 നഗരങ്ങളിൽ ലഭിക്കും. കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പൂനെ, നാഗ്പൂര്‍, അഹമ്മദാബാദ്, സൂററ്റ്, ജയ്പൂര്‍, ഭോപാല്‍, ന്യൂഡല്‍ഹി, ഗുഡ്ഗാവ്, ഛണ്ഡീഗഢ്, ലക്നൗ, കര്‍ണല്‍, ഡെറാഡൂണ്‍, രാജ്കോട്ട്, കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ലാ മൈസൻ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളുള്ളത്. ഇവിടങ്ങളിലെല്ലാം ജിയോ-ബിപിയുടെ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്.
കണക്റ്റിവിറ്റി
പുതിയ ഇ-സി3 പൂര്‍ണ ഇലക്ട്രിക് വാഹനത്തോടൊപ്പം മൈ സിട്രോണ്‍ കണക്റ്റ്, സി-ബഡി എന്നീ കണക്റ്റിവിറ്റി ആപ്പുകളും സിട്രോണ്‍ പുറത്തിറക്കുന്നുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ലഭിക്കുന്ന മൈ സിട്രോണ്‍ കണക്റ്റില്‍ 35 സ്മാര്‍ട്ട് ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സവിശേഷതകൾ
10.2 ഇഞ്ച് ടച്ച് സ്ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടൊ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റ്, ഡ്രൈവിങ് പെരുമാറ്റ വിശകലനം, വെഹിക്കിള്‍ ട്രാക്കിങ്, എമര്‍ജന്‍സി സര്‍വീസ് കോള്‍, ഓട്ടൊ ക്രാഷ് നോട്ടിഫിക്കേഷന്‍, സോഫ്റ്റ്വെയര് അപ്ഡേറ്റുകള്, ഉപയോഗം അടിസ്ഥാനമാക്കിയുള്ള ഇൻഷ്വറന്‍സ് മാനദണ്ഡം, ഏഴു വര്‍ഷം സബ്സ്ക്രിപ്ഷന് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. കാറിന്റെ ചാര്‍ജിങ് സ്റ്റാറ്റസ്, ലൊക്കേഷന്‍, അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ സഹായിക്കുന്ന 35 സ്മാര്‍ട്ട് ഫീച്ചറുകള്‍ ഇത് വഴി ലഭ്യമാണ്. ഇരട്ട എയര്‍ബാഗുകളും ഇബിഡി സഹിതമുള്ള എബിഎസും ഉള്‍പ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങളും കാറിലുണ്ട്.
ബാറ്ററി
ഡി സി ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച്, വെറും 57 മിനിറ്റിനുള്ളില്‍ കാറിന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ബാറ്ററിക്ക് ഏഴു വര്‍ഷം അല്ലെങ്കില്‍ 1.40 ലക്ഷം കിലോമീറ്റര്‍ വരെയും, ഇ-മോട്ടോറിന് അഞ്ചു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെയും വാഹനത്തിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1.25 ലക്ഷം കിലോമീറ്റര്‍ വരെയുമാണ് വാറന്റി.
വില
ലൈവ്, ഫീല്‍, ഫീല്‍ വൈബ് പാക്ക്, ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് സിട്രോണ്‍ ഇ-സി3 ലഭിക്കുക. അടിസ്ഥാന വകഭേദമായ ലൈവിന് 11.50 ലക്ഷം രൂപയും ഫീല്‍ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീല്‍ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില.
ഉപയോക്താക്കള്‍ക്ക് പുതിയ സിട്രോണ്‍ ഇ-സി3 ഓള്-ഇലക്ട്രിക് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ആസ്വദിക്കാനും കഴിയും. അടുത്തുള്ള സിട്രോണ്‍ ഷോറൂം സന്ദര്‍ശിക്കുകയോ ഓണ്‍ലൈനായി കാര്‍ ബുക്ക് ചെയ്യുക/വാങ്ങുകയോ ചെയ്യാം. www.citroen.in