വാഹനപ്രേമികൾക്ക് ശ്രദ്ധയ്ക്ക്; ഇനി എഥനോൾ മാത്രം ഒഴിച്ച് കാർ ഓടിക്കാം

രാജ്യത്ത് ഇ-100 (ഏകദേശം ശുദ്ധമായ എഥനോൾ) വരെയുള്ള ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് അനുമതി നൽകി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. മോട്ടോർ വാഹചട്ടങ്ങളിൽ ഭേദഗതി വരുത്തി. വിശദാംശങ്ങൾ അറിയാം.
E100 Flex Fuel Cars MoRTH motor vehicle rules amendment

മാരുതി ഇ-100 ഫ്ളക്സ് ഫ്യുവൽ കാർ.

Representative image

Updated on: 

ന്യൂഡൽഹി: രാജ്യത്ത് ഇ-100 (ഏകദേശം ശുദ്ധമായ എഥനോൾ) വരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകിക്കൊണ്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം (MoRTH) പുതിയ വിജ്ഞാപനം പുറത്തിറപ്പിച്ചു. കേന്ദ്ര സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിലാണ് (Central Motor Vehicles Rules) നിർണായക ഭേദഗതികൾ വരുത്തിയിരിക്കുന്നത്.

രാജ്യത്തിന്‍റെ ഊർജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന്‍റെയും പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ നടപടി.

ഏതാണ്ട് പൂർണമായും ശുദ്ധമായ എഥനോളിൽ ഓടാൻ കഴിയുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കാണ് പുതിയ ചട്ടപ്രകാരം അനുമതി ലഭിച്ചിരിക്കുന്നത്. നിലവിലുള്ള സാധാരണ പെട്രോൾ വാഹനങ്ങളോ അല്ലെങ്കിൽ ഇ-20 (E20) ഇന്ധനത്തിനായി മാത്രം നിർമിച്ച വാഹനങ്ങളോ ഇ-85 അല്ലെങ്കിൽ ഇ-100 ഇന്ധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഉയർന്ന എഥനോൾ മിശ്രിതങ്ങൾ പൂർണമായും അതിനായി രൂപകൽപ്പന ചെയ്ത് സർട്ടിഫൈ ചെയ്ത വാഹനങ്ങൾക്ക് മാത്രമുള്ളതാണ്.

പുതിയ ഭേദഗതിയുടെ ഭാഗമായി ലൈറ്റ് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഭാരപരിധി മുൻപത്തെ 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ വർഷം ജൂണിൽ ഇ-20 മുതൽ ഇ-100 വരെ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള രാജ്യത്തെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ വാഹനം (വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ) അവതരിപ്പിച്ചിരുന്നു. ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ നിർമാതാക്കളും സമാനമായ വാഹനങ്ങളുടെ നിർമാണത്തിലാണ്.

അസംഘടിതമായ ഇറക്കുമതിച്ചെലവുകൾ നിയന്ത്രിക്കുന്നതിനും, വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്‍റെ സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നായാണ് ഈ നിയമഭേദഗതി വിലയിരുത്തപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com