
കൊച്ചി: വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ലിമിറ്റഡിന്‍റെ ഒരു വിഭാഗമായ ഐഷര്‍ ട്രക്കുകളും ബസുകളും ഐഷര്‍ നോണ്‍-സ്‌റ്റോപ് സീരീസ് അവതരിപ്പിച്ചു. രാജ്യത്ത് അതിവേഗം വളര്‍ന്നുവരുന്ന ഗതാഗത ആവശ്യങ്ങള്‍ക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത പുതിയ നിരയിലുള്ള ഡ്യൂട്ടി ട്രക്കുകളാണ് വിപണിയിലെത്തിക്കുന്നത്.
ശക്തിയേറിയതും ഊര്‍ജക്ഷമവുമായ എൻജിനുകള്‍ ഉള്ള നാല് ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ നോണ്‍-സ്റ്റോപ് സീരീസില്‍ ഉള്‍പ്പെടുന്നു. വാഹന ഉടമകള്‍ക്ക് മികച്ച പ്രകടനവും അപ്‌ടൈമും നല്‍കുന്നതിനായി പരസ്പര ബന്ധിതമായ സേവന ഇക്കോസിസ്റ്റവും ഉണ്ട്. ഐഷര്‍ പ്രോ 6019എക്‌സ്പിടി, ടിപ്പര്‍; ഐഷര്‍ 604എക്‌സ്പി, ഹൗലേജ് ട്രക്ക്; ഐഷര്‍ പ്രോ 6055എക്‌സ്പി, ഐഷര്‍ പ്രോ 6055എംസ്പി 4x2, ട്രാക്റ്റർ ട്രക്കുകള്‍ ഐഷറിന്‍റെ വൈവിധ്യമേറിയ ഹെവി, മീഡിയം, ലൈറ്റ് ഡ്യൂട്ടി ട്രക്കുകളുടെയും ബസുകളുടെയും കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.
അപ്‌ടൈം സെന്‍ററിന്‍റെയും മൈഐഷര്‍ ആപ്പിന്‍റെയും പിന്തുണയോടു കൂടി പുതിയ നിര വാഹനങ്ങള്‍ ഐഷര്‍ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ ഉല്‍പാദനക്ഷമതയും ലാഭവും നല്‍കുമെന്ന് കമ്പനി എംഡിയും സിഇഒയുമായ വിനോദ് അഗര്‍വാള്‍ പറഞ്ഞു.
എഐയുടേയും മെഷീന്‍ ലേണിങ്ങിന്റേയും പിന്തുണയോടെയുള്ള തങ്ങളുടെ പരിപൂര്‍ണമായ സേവന മാര്‍ഗങ്ങളും സവിശേഷയമായ പ്രകടനവും ഉറപ്പാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനിയുടെ എച്ച്ഡി ട്രക്ക് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗഗന്‍ദീപ് സിംഗ് ഗണ്ഡോക്ക് പറഞ്ഞു.