പുതിയ റെനോ ട്രൈബര്‍ നിരത്തിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍
Renault Triber 7-seater new

റെനോ ട്രൈബർ.

Updated on

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നൂതന 7-സീറ്റര്‍ കാറായ പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കിയിരിക്കുകയാണ് ഫ്രഞ്ച് കാര്‍ നിർമാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. പുതിയ ബ്രാന്‍ഡ് ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

35ലധികം ഡിസൈന്‍, ഫീച്ചര്‍ അപ്ഡേറ്റുകളാണ് പുതിയ റെനോ ട്രൈബറില്‍ വരുത്തിയിരിക്കുന്നത്. ആകര്‍ഷകമായ ബോള്‍ഡ് ന്യൂ ഗ്രില്‍, പുതിയ ശില്‍പ്പഭംഗിയുള്ള ഹുഡ്, പുനര്‍രൂപകല്‍പ്പന ചെയ്ത ബംപര്‍, ഇന്‍റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോടു കൂടിയ അഡ്വാന്‍സ്ഡ് എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് പുതിയ ട്രൈബറിന്‍റെ മുന്‍ഭാഗത്തിന്‍റെ പുനര്‍രൂപകല്‍പ്പന. പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് ലേഔട്ടാണ് മറ്റൊരു സവിശേഷത.

മോഡേണ്‍ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് വയര്‍ലെസ് ആന്‍ഡ്രോയ്‌ഡ് ഓട്ടൊ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഫ്ളോട്ടിങ് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേയുമായി സംയോജിപ്പിച്ചിട്ടുണ്ട്. പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, മോഡേണ്‍ എല്‍ഇഡി ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, എല്‍ഇഡി ക്യാബിന്‍ ലൈറ്റിങ്, കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും പുതിയ ഇന്‍റീരിയറിലുള്‍പ്പെടുന്നു.

എല്ലാ വേരിയന്‍റുകളിലും സ്റ്റാന്‍ഡേർഡായി ആറ് എയര്‍ബാഗുകളും, സെഗ്മെന്‍റില്‍ ആദ്യമായി ഒരു ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറും ഉള്‍പ്പെടെ അഞ്ച് പുതിയ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ റെനോ ട്രൈബര്‍ വരുന്നത്. ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റോടു കൂടിയ ഇബിഡി തുടങ്ങി ആകെ 21 സ്റ്റാന്‍ഡേർഡ് സുരക്ഷാ ഫീച്ചറുകളുമുണ്ട്. 6250 ആര്‍പിഎമ്മില്‍ പരമാവധി 72 പിഎസ് പവറും, 3500 ആര്‍പിഎമ്മില്‍ പരമാവധി 96 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിൻ. ഓതെന്‍റിക്, എവല്യൂഷന്‍, ടെക്നോ, ഇമോഷന്‍ എന്നിങ്ങനെ നാല് പുതിയ വേരിയന്‍റുകളില്‍ പുതിയ ട്രൈബര്‍ ലഭ്യമാകും. നാലു വേരിയന്‍റുകളിലും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷൻ ലഭ്യമാണ്. ടോപ്പ്-എന്‍ഡ് ഇമോഷന്‍ വേരിയന്‍റില്‍ അഡ്വാന്‍സ്ഡ് ഈസി-ആര്‍ എഎംടി ഓപ്ഷനുമുണ്ട്.

മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്‍റിയോടെയാണ് കാര്‍ വരുന്നത്, റെനോ സെക്യൂര്‍ പ്രോഗ്രാമിന് കീഴില്‍ ഇത് 7 വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ കവറേജായി വര്‍ധിപ്പിക്കാനാകും. മൂന്നു വര്‍ഷത്തെ വാറന്‍റിയോടെ സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റെട്രോഫിറ്റ്മെന്‍റ് കിറ്റുകളോടൊപ്പം ഇപ്പോള്‍ രാജ്യത്തുടനീളം പുതിയ ട്രൈബര്‍ ലഭ്യമാകും. 6.29 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിങ് ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com