പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നു: സർക്കാർ ഇടപെടില്ല

കേന്ദ്ര സര്‍ക്കാരിന്‍റെ സോഫ്റ്റ്‌വെയറാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന് ഇടപെടാന്‍ പരിമിതിയുണ്ട്.
Vehicle pollution
Vehicle pollution

തിരുവനന്തപുരം: പുക പരിശോധനയില്‍ കൂടുതല്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സോഫ്റ്റ്‌വെയറാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന് ഇടപെടാന്‍ പരിമിതിയുണ്ട്.

പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. നേരത്തെ പലയിടത്തും പുക പരിശോധന സംവിധാനം കൃത്യമായിരുന്നില്ല. പരിശോധന കൃത്യമാണെങ്കില്‍ മാത്രമേ ഫലം അനുകൂലമാകൂവെന്നും മന്ത്രി പറഞ്ഞു.

പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com