ഹോ​ണ്ട പു​തി​യ 2023 എ​സ്‌​പി 125 
പു​റ​ത്തി​റ​ക്കി

ഹോ​ണ്ട പു​തി​യ 2023 എ​സ്‌​പി 125 പു​റ​ത്തി​റ​ക്കി

എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​ര്‍ (ഇ​എ​സ്പി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഹോ​ണ്ട​യു​ടെ ഏ​റ്റ​വും മി​ക​ച്ച 125സി​സി പി​ജി​എം-​എ​ഫ്ഐ എ​ഞ്ചി​നാ​ണ് പു​തി​യ മോ​ഡ​ലി​ന്

കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ർ സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്കൂ​ട്ട​ര്‍ ഇ​ന്ത്യ ബി​എ​സ്6 ഒ​ബി​ഡി2 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന പു​തി​യ 2023 എ​സ്പി 125 പു​റ​ത്തി​റ​ക്കി. ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​ര്‍ (ഇ​എ​സ്പി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഹോ​ണ്ട​യു​ടെ ഏ​റ്റ​വും മി​ക​ച്ച 125സി​സി പി​ജി​എം-​എ​ഫ്ഐ എ​ഞ്ചി​നാ​ണ് പു​തി​യ മോ​ഡ​ലി​ന്.

ഇ​തോ​ടൊ​പ്പം സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ മീ​റ്റ​റും എ​സ്പി 125ല്‍ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ധ​ന​ക്ഷ​മ​ത, ഇ​സി​ഒ ഇ​ന്‍ഡി​ക്കേ​റ്റ​ര്‍, ഗി​യ​ര്‍ പൊ​സി​ഷ​ന്‍ ഇ​ന്‍ഡി​ക്കേ​റ്റ​ര്‍, സ​ര്‍വീ​സ് ഡ്യൂ ​ഇ​ന്‍ഡി​ക്കേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ മീ​റ്റ​റി​ലൂ​ടെ റൈ​ഡ​ര്‍ക്ക് കാ​ണാം.

വീ​തി​യേ​റി​യ 100 എം​എം പി​ന്‍ ട​യ​ര്‍, എ​ല്‍ഇ​ഡി ഡി​സി ഹെ​ഡ് ലാം​പ്, എ​ൻ​ഡി​ന്‍ സ്റ്റാ​ര്‍ട്ട്/ സ്റ്റോ​പ്പ് സ്വി​ച്ച്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ഡ് ലാം​പ് ബീം, ​പാ​സി​ങ് സ്വി​ച്ച്, 5-സ്പീ​ഡ് ട്രാ​ന്‍സ്മി​ഷ​ന്‍, എ​ക്സ്റ്റേ​ണ​ല്‍ ഫ്യൂ​വ​ല്‍ പ​മ്പ്, 5 ഘ​ട്ട​ങ്ങ​ളാ​യി ക്ര​മീ​ക​രി​ക്കാ​വു​ന്ന റി​യ​ര്‍ സ​സ്പെ​ന്‍ഷ​ന്‍, ഈ​ക്വ​ലൈ​സ​റോ​ടു കൂ​ടി​യ കോം​ബി ബ്രേ​ക്ക് സി​സ്റ്റം എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍.

ഡ്രം, ​ഡി​സ്ക് എ​ന്നി​ങ്ങ​നെ 2 വ​ക​ഭേ​ദ​ങ്ങ​ളി​ലും, ബ്ലാ​ക്ക്, മാ​റ്റ് ആ​ക്സി​സ് ഗ്രേ ​മെ​റ്റാ​ലി​ക്, ഇം​പീ​രി​യ​ല്‍ റെ​ഡ് മെ​റ്റാ​ലി​ക്, പേ​ള്‍ സൈ​റ​ന്‍ ബ്ലൂ, ​ന്യൂ​മാ​റ്റ് മാ​ര്‍വ​ല്‍ ബ്ലൂ ​മെ​റ്റാ​ലി​ക് എ​ന്നി​ങ്ങ​നെ അ​ഞ്ച് നി​റ​ഭേ​ദ​ങ്ങ​ളി​ലും 2023 എ​സ്പി 125 ല​ഭ്യ​മാ​ണ്. ഡ്രം ​വേ​രി​യ​ന്‍റി​ന് 85,131 രൂ​പ​യും, ഡി​സ്ക് വേ​രി​യ​ന്‍റി​ന് 89,131 രൂ​പ​യു​മാ​ണ് ഡ​ല്‍ഹി എ​ക്സ്ഷോ​റൂം വി​ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com