വി​ല വ​ർ​ധ​നയ്‌ക്കൊ​രു​ങ്ങി ഹോണ്ട

നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സി​റ്റി, അ​മേ​സ് എ​ന്നീ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് ക​മ്പ​നി വി​ല്‍ക്കു​ന്ന​ത്.
Honda City And Honda Amaze
Honda City And Honda Amaze

സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഹോ​ണ്ട സി​റ്റി, അ​മേ​സ് കാ​റു​ക​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഹോ​ണ്ട കാ​ർ​സ്. വ​ര്‍ധി​ച്ചു വ​രു​ന്ന നി​ര്‍മാ​ണ ചെ​ല​വി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ല വ​ർ​ധ​ന​യെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സി​റ്റി, അ​മേ​സ് എ​ന്നീ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് ക​മ്പ​നി വി​ല്‍ക്കു​ന്ന​ത്.

ക​മ്പ​നി ക​ഴി​യു​ന്ന​ത്ര ചെ​ല​വ് സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗാ​യാ​ണ് സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ സി​റ്റി, അ​മേ​സ് എ​ന്നി​വ​യ്ക്ക് വി​ല കൂ​ട്ടു​ന്ന​തെ​ന്ന് ഹോ​ണ്ട കാ​ര്‍സ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​നാ​ല്‍ ബെ​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ത്ര രൂ​പ​യാ​ണ് ക​മ്പ​നി വ​ര്‍ധി​പ്പി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല.

നി​ല​വി​ല്‍ ഹോ​ണ്ട കാ​ര്‍സ് ഇ​ന്ത്യ​യു​ടെ കോം​പാ​ക്റ്റ് സെ​ഡാ​ന്‍ അ​മേ​സി​ന്‍റെ വി​ല 7.05 ല​ക്ഷം രൂ​പ മു​ത​ലും ഇ​ട​ത്ത​രം സെ​ഡാ​ന്‍ സി​റ്റി 11.57 ല​ക്ഷം രൂ​പ മു​ത​ലും സി​റ്റി ഇ ​എ​ച്ച്ഇ​വി (ഹൈ​ബ്രി​ഡ്) 18.89 ല​ക്ഷം രൂ​പ മു​ത​ലു​മാ​ണ് (എ​ക്സ്-​ഷോ​റൂം) ആ​രം​ഭി​ക്കു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com