സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഹോണ്ട

സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഹോണ്ട

2050ഓടെ ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും സംഭവിക്കരുതെന്ന് ഉറപ്പുവരുത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നു. 2050ഓടെ ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും സംഭവിക്കരുതെന്ന് ഉറപ്പുവരുത്തുന്ന കമ്പനിയുടെ ആഗോള വീക്ഷണത്തിന്‍റെ ചുവടുപിടിച്ചു കൊണ്ടാണ് ഈ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരിക്കുന്നത്.

ജനപ്രിയ മോഡലുകളായ ഹോണ്ട എലിവേറ്റിലും ഹോണ്ട സിറ്റിയിലും ഇനി ആറ് എയര്‍ബാഗുകളും 3 പോയിന്‍റ് എമര്‍ജന്‍സി ലോക്കിങ് റിട്രാക്റ്റര്‍ (ഇഎല്‍ആര്‍) സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുണ്ടായിരിക്കും. ഈ മോഡലുകളില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി മറ്റ് ഫീച്ചറുകളും കൂട്ടിച്ചേര്‍ക്കും.

ഇതിനകം തന്നെ ആറ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുള്ള സിറ്റി ഇ: എച്ച്ഇവിയില്‍ ഇനി അഞ്ച് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും ഉണ്ടാകും. അഞ്ച് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളോടൊപ്പം മെച്ചപ്പെട്ട സുരക്ഷ ഹോണ്ട അമേസിലും ഉണ്ടാകും.