2023 എആര്‍സിസി: അഞ്ചാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

ചൈനയിലെ സുഹായ് ഇൻ്റര്‍നാഷണല്‍ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ റേസിങ് നടത്തുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിൻ്റല്‍ പറഞ്ഞു
2023 എആര്‍സിസി: അഞ്ചാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

കൊച്ചി: ചൈനയില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിൻ്റെ (എആര്‍ആര്‍സി) അഞ്ചാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. നാലാം റൗണ്ടില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തില്‍ സുഹായ് ഇൻ്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി ടീം ചൈനയിലെത്തുന്നത്.

നാല് റൗണ്ട് പൂര്‍ത്തിയായ ചാമ്പ്യന്‍ഷിപ്പില്‍ 21 പോയിന്റുകളാണ് ഹോണ്ട ടീം ഇതുവരെ നേടിയത്. എപി 250സിസി ക്ലാസ് വിഭാഗത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന കാവിന്‍ ക്വിൻ്റല്‍ നാലാം റൗണ്ട് മത്സരത്തില്‍ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും, ടീമിന് നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സഹതാരം മൊഹ്‌സിന്‍ പറമ്പും 19ാം സ്ഥാനം നേടി മികച്ച പ്രകടനം നടത്തി.

ഓരോ മത്സരത്തിലും ഹോണ്ട റേസിങ് ഇന്ത്യ ടീം ശ്രദ്ധേയമായ പുരോഗതിയും അര്‍പ്പണബോധവും പ്രകടിപ്പിക്കുന്നുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. കാവിന്‍ ക്വിൻ്റലും മൊഹ്‌സിന്‍ പമ്പും ഈ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാന്‍ തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ സുഹായ് ഇൻ്റര്‍നാഷണല്‍ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ റേസിങ് നടത്തുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിൻ്റല്‍ പറഞ്ഞു. ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിലെ മത്സരം ശക്തമാണ്, എങ്കിലും ഇന്തോനേഷ്യയിലെ തങ്ങളുടെ സമീപകാല പ്രകടനം കൂടുതല്‍ ശക്തമായി മുന്നേറാനുള്ള ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് താരം പറഞ്ഞു.

സുഹായ് ഇൻ്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ റേസിങ് ഒരു മികച്ച അവസരമാണെന്നും, ഹോണ്ട റേസിങ് ഇന്ത്യ ടീമിൻ്റെ പിന്തുണയോടെ, ഇതുവരെയുള്ള മികച്ച ഫലം നേടാനും ഈ അഭിമാനകരമായ ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്‌സിന്‍ പറമ്പന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com