ഹോണ്ട ഷൈന്‍ 100 ഇന്ത്യയൊട്ടാകെ വിതരണം ആരംഭിച്ചു

മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 എഞ്ചിനും, 12 പേറ്റന്‍റ് ആപ്ലിക്കേഷനുകളുമായി 2023 മാര്‍ച്ചിലാണ് ഷൈന്‍ വിപണിയില്‍ അവതരിപ്പിച്ചത്
ഹോണ്ട ഷൈന്‍ 100 ഇന്ത്യയൊട്ടാകെ വിതരണം ആരംഭിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ ഷൈന്‍ സ്കൂട്ടറിന്‍റെ അഖിലേന്ത്യാതലത്തിലുള്ള വിതരണം ആരംഭിച്ചു. കര്‍ണാടക നര്‍സാപുരയിലെ കമ്പനിയുടെ മൂന്നാമത് ഫാക്ടറിയില്‍ നിന്നാണ് ഷൈന്‍ അയക്കുന്നത്. എച്ച്എംഎസ്ഐ പ്രസിഡന്‍റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒടാനി, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ (എച്ച്എംഎസ്ഐ) സീനിയര്‍ ഡയറക്ടര്‍ വിനയ് ധിംഗ്ര, പ്രൊഡക്ഷന്‍ ഡയറക്ടര്‍ (എച്ച്എംഎസ്ഐ) നവീന്‍ അവാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രത്യേക ചടങ്ങ് നടത്തി. പുതുതായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിളിന്‍റെ റോള്‍ഔട്ട് ആഘോഷിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 എഞ്ചിനും, 12 പേറ്റന്‍റ് ആപ്ലിക്കേഷനുകളുമായി 2023 മാര്‍ച്ചിലാണ് ഷൈന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്നതും ഇന്ധനക്ഷമതയുള്ളതുമായ മോട്ടോര്‍സൈക്കിളാണെന്ന സവിശേഷതയും ഷൈനിനുണ്ട്. മറ്റു ആവശ്യ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് രൂപകല്‍പന ചെയ്ത ഷൈന്‍, റൈഡര്‍മാര്‍ക്ക് ഏറ്റവും സുഖവും സൗകര്യവുമായ യാത്രയും, ഗംഭീരമായ സ്റ്റൈലിങുമാണ് വാഗ്ദാനം ചെയ്യുന്നത്.

ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ബ്ലൂ ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രേ ട്രൈപ്സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന്‍ 100 ലഭിക്കും. 64,900 രൂപയാണ് മഹാരാഷ്ട്ര എക്സ്ഷോറൂം വില.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com