ഹോണ്ട എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ ബുക്കിങ് ആരംഭിച്ചു

ഡീസെന്‍റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് എന്നീ കളര്‍ ഷേഡുകളിലാണ് പുതിയ പതിപ്പ് വരുന്നത്
Honda SP 125
Honda SP 125
Updated on

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഉത്സവ സീസണിന് തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി പുതിയ എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 90,567 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് പുതിയ പതിപ്പ് ലഭ്യമാവും. ബുക്കിങ് തുടങ്ങി.

മാറ്റ് മഫു കവര്‍, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് എന്നിവക്കൊപ്പം ബോഡി പാനലുകളിലും അലോയ് വീലുകളിലും ചടുലമായ സ്‌ട്രൈപ്പുകളുമായി ആകര്‍ഷകവും കുരുത്തുറ്റതുമായ ഡിസൈനാണ് പുതിയ എസ്പി125 പതിപ്പിന്. ഡീസെന്‍റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് എന്നീ കളര്‍ ഷേഡുകളിലാണ് പുതിയ പതിപ്പ് വരുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റല്‍ കണ്‍സോള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, മൈലേജ് ഇന്‍ഫര്‍മേഷന്‍ തുടങ്ങി മികച്ച ഫീച്ചറുകളും എസ്പി125 സ്‌പോര്‍ട്‌സ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് കി.വാട്ട് കരുത്തും, 10.9 എന്‍എം ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 അനുസൃത പിജിഎം-എഫ്‌ഐ എഞ്ചിനാണ് വാഹനത്തിന്. പ്രത്യേക 10 വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട സ്‌പോര്‍ട്‌സ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നു.

അവതരണം മുതല്‍ ഹോണ്ട എസ്പി125 അതിൻ്റെ നൂതന സവിശേഷതകളും സ്‌റ്റൈലിഷ് ഡിസൈനും ത്രില്ലിങും കൊണ്ട് ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്‍റും സിഇഒയും, മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍റെ അവതരണം തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഹോണ്ട എസ്പി125 സ്‌പോര്‍ട്‌സ് എഡിഷൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, പുതിയ സ്‌പോര്‍ട്‌സ് എഡിഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയ്‌സ് ആയി തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com