
ഹ്യുണ്ടായിയുടെ പുത്തന്‍ കാറുകള്‍ ഇനി ആമസോണില്‍ ബുക്ക് ചെയ്യാം. നിലവിൽ യുഎസിലാണ് ഈ സംവിധാനം ആരംഭിക്കുന്നത്. വിജയകരമാണെങ്കിൽ ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആമസോണില്‍ കാര്‍ വാങ്ങാനും പ്രാദേശിക ഹ്യുണ്ടായ് ഡീലര്‍ വഴി ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഇത് സ്ഥിരീകരിച്ചുകൊണ്ട് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി എക്സില്‍ (മുമ്പ് ട്വിറ്റര്‍) ട്വീറ്റ് ചെയ്തു.
ആമസോണില്‍ ഹ്യുണ്ടായിയുടെ ഡിജിറ്റല്‍ ഷോറൂം വിപുലീകരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഉപയോക്താവിന് വാഹനം തെരഞ്ഞെടുക്കാനും വില വിവരങ്ങളറിയാനും വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഡീലറെ കണ്ടെത്താനും കഴിയും.
2025ല്‍ പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്‍റെ അലക്സ വോയ്സ് അസിസ്റ്റന്‍റ് ലഭ്യമാകും. ഈ കരാര്‍ വില്‍പ്പന ശൃംഖല വളര്‍ത്താനും സ്മാര്‍ട്ട് മൊബിലിറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സഹായിക്കും.