Auto
85,000 കോടി ബിവൈഡിയുടെ നിക്ഷേപ പദ്ധതി നിരസിച്ച് കേന്ദ്ര സർക്കാർ | Video
ഇന്ത്യയിലേക്കുള്ള അമെരിക്കയുടെ ടെസ്‌ലയുടെ വരവ് പുരോഗമിക്കുകയാണ്.
ചൈനയുടെ ഏറ്റവും വലിയ ഇലക്‌ട്രിക്ക് കാർ നിർമ്മാതാക്കളായ ബിവൈഡിയുടെ നിക്ഷേപ പദ്ധതി നിരസിച്ച് കേന്ദ്ര സർക്കാർ. ഹൈദരാബാദില്‍ 85,000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ നിരസിച്ചത്. കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത്തരം കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ഇളവുകളും ബാധ്യതകളും എഴുതി തള്ളുന്നത് വിപണിയിലെ എതിരാളികള്‍ക്ക് മത്സരം അസാധ്യമാക്കി മാറ്റുന്നതാണ് ആശങ്കൾക്ക് കരണമാക്കുന്നത്.
അതേസമയം, ചൈനീസ് കമ്പനികൾക്കുള്ള നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അമെരിക്കയുടെ ടെസ്‌ലയുടെ വരവ് പുരോഗമിക്കുകയാണ്. പ്രതിവർഷം 5 ലക്ഷം കാറുകള്‍ നിര്‍മിക്കാൻ കഴിയുന്ന ഫാക്ടറി ഇന്ത്യയില്‍ നിർമ്മിക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ഇതിനായി ഏകദേശം 2-3 ബില്യണ്‍ ഡോളറാണ് ചിലവു പ്രതീക്ഷിക്കുന്നത്.