ഇ​ന്ത്യ​യി​ൽ ആ​ദ്യ​മായി ഗി​യ​റു​ള്ള ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ര്‍ ബൈ​ക്ക്; ഉ​ട​ന്‍ വി​പ​ണി​യി​ല്‍ എത്തുന്നു

ഈ ​ന​വീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ, മോ​ട്ടോ​ര്‍ബൈ​ക്കു​ക​ളു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന ഓ​പ്ഷ​നു​ക​ള്‍ ഞ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ ആ​ദ്യ​മായി ഗി​യ​റു​ള്ള ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ര്‍ ബൈ​ക്ക്; ഉ​ട​ന്‍ വി​പ​ണി​യി​ല്‍ എത്തുന്നു

കൊ​ച്ചി: ടെ​ക് സ്റ്റാ​ര്‍ട്ട​പ്പാ​യ മാ​റ്റ​ര്‍, ഓ​ട്ടൊ എ​ക്സ്പോ 2023ല്‍ ​പു​തു ത​ല​മു​റ ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്ര​ദ​ര്‍ശി​പ്പി​ച്ചു. മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഡി​സൈ​നി​ങ്, ഇ​ക്കോ-​സി​സ്റ്റം സൊ​ല്യൂ​ഷ​നു​ക​ള്‍ എ​ന്നി​വ വ​ഴി ഇ​ന്ത്യ​യെ പൂ​ര്‍ണ​മാ​യും വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​വി​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് മാ​റ്റ​ര്‍ ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഗി​യ​റു​ള്ള ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ര്‍ ബൈ​ക്കാ​യ മാ​റ്റ​ര്‍ ബൈ​ക്കി​ന്‍റെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ വി​ല​യും പ്രീ-​ഓ​ര്‍ഡ​റു​ക​ളും ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. "ഓ​ട്ടോ എ​ക്സ്പോ 2023ല്‍ ​ഞ​ങ്ങ​ളു​ടെ പു​തി​യ സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​റ്റ​ര്‍ സ്ഥാ​പ​ക​നും ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ മോ​ഹ​ല്‍ലാ​ല്‍ ഭാ​യ് പ​റ​ഞ്ഞു. മൊ​ബി​ലി​റ്റി, ഊ​ര്‍ജ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ അ​ധി​ഷ്ഠി​ത​വു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളും നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ളും തു​ട​ര്‍ച്ച​യാ​യി മാ​റ്റ​ര്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഈ ​ന​വീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ, മോ​ട്ടോ​ര്‍ബൈ​ക്കു​ക​ളു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന ഓ​പ്ഷ​നു​ക​ള്‍ ഞ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com