ഓട്ടോകാര്‍ മാഗസിന്‍ ദേശീയ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്

ഉപഭോക്തൃ സേവനത്തിലെ ഉത്കൃഷ്ടതയ്ക്ക് ഇറാം മോട്ടോര്‍സിന് ദേശീയ അംഗീകാരം
മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ 2024 പുരസ്‌കാരം ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജനില്‍ നിന്നും ഏറ്റുവാങ്ങുന്നു.
മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ 2024 പുരസ്‌കാരം ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്‍റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു.

മുംബൈയില്‍ നടത്തിയ വര്‍ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജിനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര ആന്‍റ് മഹീന്ദ്ര മാനേജ്‌മെന്‍റിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

ഇറാം മോട്ടോര്‍സിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയുമാണ് തങ്ങളുടെ നിരന്തര വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ 26 ഷോറൂമുകളിലായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോര്‍സ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com