പുതിയ ജാവ 350 അവതരിപ്പിച്ചു, വില 2.14 ലക്ഷം രൂപ

നീളമേറിയ വീല്‍ബേസിന് പുറമേ, ഈ വിഭാഗത്തിലെ ലീഡിങ് 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് മികച്ച റൈഡിങ് നിലവാരം ഉറപ്പാക്കും
jawa 350
jawa 350
Updated on

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 വിപണിയില്‍ അവതരിപ്പിച്ചു. കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിങിന്റെയും മിശ്രിതമാണ് പുതിയ മോഡല്‍. 2,14,950 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വേഗമേറിയതും, സുരക്ഷിതവും, മികച്ച ഹാന്‍ഡ്‌ലിങ്, ബ്രേക്കിങ് സൗകര്യമുള്ളതുമായ ക്ലാസിക് മോട്ടോര്‍സൈക്കിളാണ് പുതിയ ജാവ 350.

മെറൂണ്‍, കറുപ്പ് എന്നിവക്കൊപ്പം പുതിയ മിസ്റ്റിക് ഓറഞ്ച് നിറത്തിലും പുതിയ ജാവ 350 ലഭ്യമാവും. പോളിഷ്ഡ് ക്രോം, ഗോള്‍ഡന്‍ പിന്‍സ്ട്രിപ്പ്‌സ് എന്നിവയും പുതിയ ജാവ 350യുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. നീളമേറിയ വീല്‍ബേസിന് പുറമേ, ഈ വിഭാഗത്തിലെ ലീഡിങ് 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് മികച്ച റൈഡിങ് നിലവാരം ഉറപ്പാക്കും. കോണ്ടിനെന്റല്‍ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം 280എംഎം ഫ്രണ്ട്, 240എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളുള്ള ജാവ 350 ടോപ്പ്-ടയര്‍ ബ്രേക്കിങ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സംവിധാനം സമാനതകളില്ലാത്ത സുരക്ഷയും കൃത്യമായ നിയന്ത്രണവും ഉറപ്പാക്കും.

ശക്തമായ 334 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവ 350യുടെ കരുത്ത്. ഇത് ലോ-എന്‍ഡ്, മിഡ്-റേഞ്ച് പഞ്ച് ഉപയോഗിച്ച് അതിവേഗ ഓഫ്‌ലൈന്‍ ആക്‌സിലറേഷന്‍ നല്‍കാന്‍ സഹായിക്കും. 28.2എന്‍എം ടോര്‍ക്കും, 22.5 പിഎസ് പവര്‍ ഔട്ട്പുട്ടും നല്‍കുന്ന നഗര റോഡുകള്‍ക്കും, തുറന്ന റോഡുകള്‍ക്കും അനുയോജ്യമാണ്. തടസമില്ലാത്ത റൈഡിങ് അനുഭവം നല്‍കുന്നതിന് അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് (എ ആന്‍ഡ് എസ്) ക്ലച്ചും ഘടിച്ചിട്ടുണ്ട്. 790 മി.മീറ്ററാണ് സീറ്റിന്റെ ഉയരം. കര്‍ബ് വെയ്റ്റ് 194 കി.ഗ്രാമും, ഡ്രൈ വെയ്റ്റ് 184 കി.ഗ്രാമുമാണ്. ജാവ 350, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ പോര്‍ട്ട്‌ഫോളിയോ.

മികച്ച നിലവാരം, ഐതിഹാസികമായ ചലനാത്മകതയും ഭംഗിയും, സങ്കീര്‍ണ്ണമല്ലാത്ത റൈഡിങ് അനുഭവം എന്നിവയിലൂടെ പുതിയ ജാവ 350 റൈഡര്‍മാരെ സന്തോഷിപ്പിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com