യെസ്ഡി റോഡ്സ്റ്ററില്‍ ട്രയല്‍ പാക്ക് അവതരിപ്പിച്ച് ജാവ യെസ്ഡി

പരിമിത കാലത്തേക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ആക്സസറിയായിട്ടായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക
trail pack presented for jawa yezdi roadster
jawa yezdi roadster
Updated on

കൊച്ചി: രാജ്യത്തുടനീളമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഇഷ്ട മോഡലായ യെസ്ഡി റോഡ്സ്റ്ററില്‍ ട്രയല്‍ പാക്ക് അവതരിപ്പിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. മികച്ച പ്രകടനത്തിനും, മനോഹാരിതക്കും പേരുകേട്ട യെസ്ഡി റോഡ്സ്റ്റര്‍ ഇനി ട്രയല്‍ പായ്ക്കിനൊപ്പം ലഭ്യമാവും. പരിമിത കാലത്തേക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ആക്സസറിയായിട്ടായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക.

16,000 രൂപ വിലമതിക്കുന്ന ട്രയല്‍ പായ്ക്ക് യെസ്ഡി റോഡ്സ്റ്റര്‍ വാങ്ങുമ്പോള്‍ അധിക ചെലവില്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. യെസ്ഡി റോഡ്സ്റ്ററിന്‍റെ പ്രകടനവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനാണ് ഈ സമഗ്രമായ പായ്ക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ട്രയല്‍ പാക്ക് ഉള്‍പ്പെടുത്തുന്നതിലൂടെ യാത്ര കൂടുതല്‍ സുഖകരവും സുരക്ഷിതമാവുകയും ചെയ്യും.

ദൈര്‍ഘ്യമേറിയതോ ചെറുതോ ആയ യാത്രകളില്‍ അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുയോജ്യമായ സാഡില്‍ ബാഗുകള്‍ , കൂടുതല്‍ സുഖപ്രദമായ റൈഡിനായി റോഡ്സ്റ്റര്‍ വൈസര്‍ കിറ്റ്, ഓഫ്റോഡ് അഡ്വഞ്ചറിന് സഹായകരമായ ഹെഡ്ലാമ്പ് ഗ്രില്‍ , ദീര്‍ഘദൂര യാത്രകളില്‍ അത്യാവശ്യമായ പില്യണ്‍ ബാക്ക്റെസ്റ്റ്, റൈഡര്‍ക്കും വാഹനത്തിനും അധിക പരിരക്ഷ നല്‍കുന്ന ക്രാഷ് ഗാര്‍ഡ്, ബൈക്ക് കവര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ട്രയല്‍ പായ്ക്ക്.

ട്രയല്‍ പാക്കിനൊപ്പം യെസ്ഡി റോഡ്സ്റ്റര്‍ 2.09 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയില്‍ ലഭ്യമാവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com