ജാവ യെസ്ഡി പുതിയ ജാവ 350 ശ്രേണി പുറത്തിറക്കി; വില?

പുതിയ വെള്ള നിറത്തിനൊപ്പം, ഒബ്സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ നാല് നിറങ്ങളില്‍ ജാവ 350യുടെ പുതിയ ശ്രേണി ലഭ്യമാവും
jawa yezdi launches jawa 350 variant
jawa yezdi launches jawa 350 variant
Updated on

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ജാവ 350യുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. അലോയ് വേരിയന്‍റില്‍ വരുന്ന പുതിയ മോഡലിന് 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇപ്പോള്‍ ട്യൂബ്ലെസ് അലോയ് വീലിലും സ്പോക്ക് വീലിലും ജാവ 350 ശ്രേണി ലഭ്യമാണ്. അടുത്തിടെ നിരത്തിലിറക്കിയ ജാവ യെസ്ഡി 350 അതിന്റെ ആവേശകരമായ പ്രകടനംകൊണ്ടും, സവിശേഷ സ്റ്റൈലിങ് കൊണ്ടും മാധ്യമങ്ങളില്‍ നിന്ന് വലിയ പ്രശംസ നേടിയിരുന്നു. നീളമേറിയ വീല്‍ബേസിനൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് ജാവ 350 ശ്രേണിക്കുള്ളത്.

334 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. 6-സ്പീഡ് ഗിയര്‍ബോക്സ്, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ആക്സിലറേഷന്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് (എ ആന്‍ഡ് എസ്) ക്ലച്ച് സാങ്കേതികവിദ്യ എന്നിവയുമുണ്ട്. 28.2എന്‍എം ടോര്‍ക്കും 22.5പിഎസ് പവര്‍ ഔട്ട്പുട്ടുമുള്ളതിനാല്‍ ഏത് റോഡുകള്‍ക്കും അനുയോജ്യവുമാണ്. പുതിയ വെള്ള നിറത്തിനൊപ്പം, ഒബ്സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ നാല് നിറങ്ങളില്‍ ജാവ 350യുടെ പുതിയ ശ്രേണി ലഭ്യമാവും. മെറൂണ്‍, ബ്ലാക്ക് മിസ്റ്റിക് ഓറഞ്ച് എന്നീ നിറങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ട്.

jawa 350
jawa 350

ഒബ്സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ നിറങ്ങളില്‍ വരുന്ന സ്പോക്ക് വീല്‍ വേരിയന്‍റിന് 1,98,950 രൂപയും, അലോയ് വീല്‍ വേരിയന്‍റിന് 2,08,950 രൂപയുമാണ് ഡല്‍ഹി എക്സ്-ഷോറൂം വില. ക്രോം-മെറൂണ്‍, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് സ്പോക്ക് വീല്‍ വേരിയന്‍റിന് 2,14,950 രൂപയും, ക്രോം-മെറൂണ്‍, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് അലോയ് വീല്‍ ശ്രേണിക്ക് 2,23,950 രൂപയും വിലവരും.

ഉപഭോക്തൃ സംതൃപ്തിക്ക് മുന്‍ഗണന നല്‍കാനും, ഉപഭോക്താക്കളുടെ വ്യത്യസ്ത മുന്‍ഗണനകള്‍ നിറവേറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു, അലോയ്, സ്പോക്ക് വേരിയന്‍റുകളില്‍ കൂടി ജാവ 350 ശ്രേണി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com