1,888 രൂപ മുതല്‍ ഇഎംഐ: ജാവ യെസ്ഡി ദീപാവലി ഉത്സവ ഓഫര്‍ പ്രഖ്യാപിച്ചു

ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിള്‍ നിര
Jawa Yezdi
Jawa Yezdi
Updated on

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ദീപാവലി വരെ നടത്തുന്ന എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ അധിക വാറന്‍റിയും ഉള്‍പ്പെടുന്നതാണ് ഈ പരിമിത കാല ഓഫര്‍. ഐതിഹാസിക ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ സമ്പന്നമായ പൈതൃകം എന്നിവയ്ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി.

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ ഐതിഹാസിക മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിള്‍ നിര. യെസ്ഡി റോസ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്‌ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com