കെഎഎല്ലിൽ നിന്ന് ആറ് മാസത്തിനകം ഇലക്‌ട്രിക് സ്‌കൂട്ടർ

മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ഡ്സ് മാ​ർ​ക് ഇ​ൻ​ഡ​സ്ട്രീ​സു​മാ​യി ചേ​ർ​ന്ന് മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ഇ​ല​ക്‌​ട്രി​ക് ടൂ​വീ​ല​ർ നി​ർ​മാ​ണ യൂ​ണി​റ്റ് തുടങ്ങുന്നു
EV
EV
Updated on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഓ​ട്ടൊ​മൊ​ബൈ​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എ​എ​ൽ) നേ​തൃ​ത്വ​ത്തി​ൽ ആ​റ് മാ​സ​ത്തി​ന​കം ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നു വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കെ​എ​എ​ൽ, മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന നി​ർ​മാ​ണ​ക്ക​മ്പ​നി ലോ​ഡ്സ് മാ​ർ​ക് ഇ​ൻ​ഡ​സ്ട്രീ​സു​മാ​യി ചേ​ർ​ന്നു, മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ടൂ​വീ​ല​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കെ​എ​എ​ല്ലി​ൽ നി​ന്നു പു​റ​ത്തി​റ​ക്കി​യ ഇ​ല​ക്‌​ട്രി​ക് ഓ​ട്ടൊ​റി​ക്ഷ​ക​ൾ​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ ഓ​ട്ടൊ​റി​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി. ഇ​ല​ക്‌​ട്രി​ക് ഓ​ട്ടൊ​റി​ക്ഷ​ക​ൾ​ക്കാ​യി വ​യ​നാ​ട്ടി​ലും ക​ണ്ണൂ​രി​ലും ര​ണ്ട് സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​ൽ വ​യ​നാ​ട്ടി​ലെ സ​ർ​വീ​സ് സെ​ന്‍റ​ർ തു​ട​ങ്ങി. ഓ​ട്ടൊ​റി​ക്ഷ​ക​ൾ​ക്കാ​യി നേ​പ്പാ​ളി​ൽ നി​ന്നു വീ​ണ്ടും ഓ​ർ​ഡ​റു​ക​ൾ വ​രു​ന്നു. കെ​എ​എ​ൽ ഓ​ട്ടൊ​ക​ൾ​ക്കു രാ​ജ്യ​ത്താ​കെ മി​ക​ച്ച ഡി​മാ​ൻ​ഡ് ഉ​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​തി​യ ടൂ​വീ​ല​ർ നി​ർ​മാ​ണ പ്ലാ​ന്‍റ് വ​രു​ന്ന​ത്. സം​യു​ക്ത സം​രം​ഭ​ത്തി​ന് 4,64,97,000 രൂ​പ​യാ​ണ് അം​ഗീ​കൃ​ത മൂ​ല​ധ​നം‌. സം​യു​ക്ത സം​രം​ഭ​ത്തി​ൽ 26% ഓ​ഹ​രി കെ​എ​എ​ല്ലി​നും ബാ​ക്കി ലോ​ഡ്സ് മാ​ർ​ക് ഇ​ൻ​ഡ​സ്ട്രീ​സി​നു​മാ​ണ്. സം​രം​ഭം വ​ഴി 200 പേ​ർ​ക്കു നേ​രി​ട്ടും നി​ര​വ​ധി പേ​ർ​ക്കു പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കും. മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​എ​എ​ൽ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ പി.​വി. ശ​ശീ​ന്ദ്ര​നും ലാ​ൻ​ഡ് മാ​ർ​ക്ക് ഇ​ൻ​ഡ​സ്ട്രീ​സ് ഡ​യ​റ​ക്റ്റ​ർ സു​നി​ൽ ക​ർ​ഗൂ​ൺ​ക​രും പ​ദ്ധ​തി​യു​ടെ ക​രാ​ർ പ​ത്രം കൈ​മാ​റി.

മാ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, കെ​എ​എ​ൽ ചെ​യ​ർ​മാ​ൻ പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, പ​ബ്ലി​ക് സെ​ക്റ്റ​ർ റീ​സ്ട്ര​ക്ച്ച​റി​ങ് ആ​ൻ​ഡ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ. അ​ശോ​ക്, ലോ​ഡ്സ് ഇ​ൻ​ഡ​സ്ട്രീ​സ് ഡ​യ​റ​ക്റ്റ​ർ വി​നോ​ദ് തി​വാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Trending

No stories found.

Latest News

No stories found.