അപകടങ്ങൾ കൂടുന്നു: ഓവർടേക്കിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസ്

വളവുകൾ, തിരിവുകൾ, നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ തുടങ്ങിയ ഇടങ്ങളിൽ ഓവർടേക്കിംഗ് പാടില്ല
അപകടങ്ങൾ കൂടുന്നു: ഓവർടേക്കിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസ്

വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഓവർ ടേക്കിങ്ങെന്നു കേരള പൊലീസ്. അമിതവേഗതയിൽ അശ്രദ്ധയോടെയുള്ള ഓവർടേക്കിങ് മൂലം അപകടങ്ങൾ വർധിക്കുകയാണ്. ഓവർടേക്കിങ്ങിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും പൊലീസ് വ്യക്തമാക്കുന്നുണ്ട്. 

സുരക്ഷിതമായി ഓവർടേക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

* ധൃതി കാണിക്കാതെ, മുന്നിലും പിന്നിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം  ഓവർടേക്ക് ചെയ്യുക. 
* റോഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടോ ? എങ്കിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ. 
* വളവുകൾ, തിരിവുകൾ, നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ തുടങ്ങിയ ഇടങ്ങളിൽ ഓവർടേക്കിംഗ് പാടില്ല. 
* ചിലർ എളുപ്പമാർഗ്ഗം  ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലേ ?  അപകടം ക്ഷണിച്ചുവരുത്തുകയാണ് അവർ.  വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.  
* ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും  പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴും  വാഹനത്തിന്‍റെ വേഗത  കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. 
* നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്ന് ഇറങ്ങുന്നവരോ മറ്റു കാൽനട യാത്രക്കാരോ ആ വാഹനത്തിന്‍റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. 
* കയറ്റത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. കയറ്റം കയറുമ്പോൾ വാഹനത്തിന്‍റെ വേഗം തീർത്തു കുറവായിരിക്കും.  ഈ സമയത്ത് എതിർ വശത്തു നിന്ന് അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ആ ഭാഗം വളവ് കൂടെയാണെങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത  കൂടുതലാണ്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com