കിയ സെൽറ്റോസ് ബുക്കിങ് അര ലക്ഷം പിന്നിട്ടു | Video

മിഡ്-എസ്‌യുവി സെഗ്മെന്‍റിൽ ഏറ്റവും വേഗത്തിൽ അമ്പതിനായിരം ബുക്കിങ് പിന്നിടുന്ന മോഡൽ

കൊച്ചി: കിയയുടെ പുതിയ സെല്‍റ്റോസിന്‍റെ ബുക്കിങ്ങുകള്‍ രണ്ട് മാസത്തിനുള്ളില്‍ 50,000 പിന്നിട്ടു. ഇതോടെ, മിഡ്-എസ്‌യുവി സെഗ്മെന്‍റില്‍ ഏറ്റവും വേഗത്തില്‍ ഇത്രയും ബുക്കിങ് എന്ന നേട്ടവും കിയ കൈവരിച്ചു.

സെല്‍റ്റോസ് ഈ മാസം ആഭ്യന്തര വിപണിയില്‍ 4 ലക്ഷവും, കയറ്റുമതി ഉള്‍പ്പെടെ 5.47 ലക്ഷവും വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കി.

പരിഷ്കരിച്ച ഡിസൈന്‍, സ്പോര്‍ട്ടി പെര്‍ഫോമന്‍സ്, മികച്ച എക്സ്റ്റീരിയര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പുതിയ സെല്‍റ്റോസ് ജൂലൈ 21നാണ് കിയ പുറത്തിറക്കിയത്.

15 അതിസുരക്ഷാ ഫീച്ചറുകളും 17 എഡിഎഎസ് ലെവല്‍ 2 ഓട്ടൊണമസ് ഫീച്ചറുകളും ഉള്‍പ്പെടെ 32 സവിശേഷതകളും വാഹനത്തിലുണ്ട്.

ഡ്യുവല്‍ സ്ക്രീന്‍ പനോരമിക് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടൊമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയും സെല്‍റ്റോസില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com