ബുക്കിങ് ആരംഭിച്ചതോടെ സൂപ്പര്‍ഹിറ്റായി കിയ സിറോസ് | Video

സൂപ്പര്‍ഹിറ്റായി കിയ സിറോസ്, ജനുവരി 3ന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ ലഭിച്ചത് 20,163 ബുക്കിങ്ങുകള്‍. പെട്രോള്‍ മോഡലിനാണ് 67% ബുക്കിങ്ങുകള്‍ ലഭിച്ചത്. ഡീസലിന് 33% ബുക്കിങ് ലഭിച്ചു. ബുക്ക് ചെയ്തതില്‍ 46% ആളുകള്‍ ഉയര്‍ന്ന മോഡലുകളാണ് തെരഞ്ഞെടുത്തത്. നിറം വച്ച് നോക്കുകയാണെങ്കില്‍ 32% ആളുകള്‍ ഗ്ലേസിയര്‍ വൈറ്റ് എന്ന നിറവും 26% ആളുകള്‍ അറോറ പേള്‍ ബ്ലാക്കും 20% ആളുകള്‍ ഫ്രോസ്റ്റ് ബ്ല്യൂവും തെരഞ്ഞെടുത്തു.

ഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്യുവി സിറോസിനെ പുറത്തിറക്കിയത്. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. 11 മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com