കെഎസ്ആർടിസി വോൾവോ ടെസ്റ്റ് ഡ്രൈവ്: മന്ത്രി ഗണേഷ് കുമാർ | Video

തിരുവല്ലം പാലത്തിന് സമീപം മുതൽ കോവളം ബൈപ്പാസിലൂടെ KSRTC യുടെ ഏറ്റവും പുതിയ VOLVO 9600SLX series ബസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഓടിച്ച് ട്രയൽ നോക്കുന്നു.

തിരുവനന്തപുരം: ആത്യാധുനിക സൗകര്യങ്ങളുമായി പുതിയ വോൾവോ ബസുകൾ നിരത്തിലിറക്കുകയാണ് കെഎസ്ആർടിസി. വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഓടിച്ച് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്ലീപ്പർ ബസുകളാണെത്തിയിരിക്കുന്നത്. ഇവ ഉടൻ തന്നെ ദീർഘദൂര റൂട്ടുകളിലേക്ക് നിയോഗിക്കും.വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആർടിസിക്കാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു.

സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആർടിസിയാണെന്നത് ശ്രദ്ധേയമാണ്. 2002ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെഎസ്ആർടിസി ആയിരുന്നെന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങൾ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്.

മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രവൈർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com