Auto
ഇനി മുതൽ 18 തികയാത്തവർക്കും വണ്ടിയോടിക്കാം; ചെലവ് വെറും 15 രൂപ!! | Video
ലൈസൻസ് ഇല്ലാത്തവർക്കും ഈ സ്‍കൂട്ടർ ഓടിക്കാം, 60 കിമി സഞ്ചരിക്കാൻ ചെലവ് വെറും 15 രൂപ !!.. ഹരിയാന ആസ്ഥാനമായുള്ള സെലിയോയാണ്, ലിറ്റിൽ ഗ്രേസി എന്ന് പേരുള്ള ഈ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയത്. 49,500 രൂപയാണ് പ്രാരംഭവില. 10 മുതൽ 18 വരെ പ്രായമുള്ളവർക്ക് ലൈസൻസ് ഇല്ലാതെ ഓടിക്കാം.
വളരെ വ്യത്യസ്തമായ രൂപവും രൂപകൽപ്പനയുമുള്ള ലോ-സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടർ ആയതിനാൽ, ഇതിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 25 കി.മീ. താഴെയാണ്. അത്തരമൊരു സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.
സ്‍കൂട്ടർ 4 കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്.
