മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി

2021 ആഗസ്റ്റില്‍ വിപണിയിലെത്തിയതിന് ശേഷം 1,40,000 ലക്ഷം എക്സ്യുവി700 വില്‍പന നടന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന മഹീന്ദ്രയുടെ ഏറ്റവും വേഗതയേറിയ മോഡലായി ഇത് മാറുകയും ചെയ്തു
Mahindra Launches the 2024 XUV700
Mahindra Launches the 2024 XUV700

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് 2024 എക്സ്യുവി700 പുറത്തിറക്കി. ഇതിനകം മികച്ച പ്രതികരണം ലഭിച്ച എക്സ്യുവി700 ബ്രാന്‍ഡിന് കൂടുതല്‍ മൂല്യവും, മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് 2024 എക്സ്യുവി700 എത്തുന്നത്. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കാന്‍ നിരവധി പുതിയ ഫീച്ചറുകളും ചേര്‍ത്തിട്ടുണ്ട്.

2021 ആഗസ്റ്റില്‍ വിപണിയിലെത്തിയതിന് ശേഷം 1,40,000 ലക്ഷം എക്സ്യുവി700 വില്‍പന നടന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന മഹീന്ദ്രയുടെ ഏറ്റവും വേഗതയേറിയ മോഡലായി ഇത് മാറുകയും ചെയ്തു. ബുക്കിങ് ആരംഭിച്ച മോഡലിന്‍റെ ഡെമോ വാഹനങ്ങള്‍ ജനുവരി 25ന് ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളിലെത്തും.

ഉപഭോക്തൃ അനുഭവം ഉയര്‍ത്തിക്കൊണ്ട് എഎക്സ്7എല്‍ വേരിയന്‍റ് കസ്റ്റം സീറ്റ് പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫസ്റ്റ് ഇന്‍ സെഗ്മെന്‍റ് മെമ്മറി ഫംഗ്ഷനോടുകൂടിയ ഒരു ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകള്‍ക്കൊപ്പം വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും, എഎക്സ്7, എഎക്സ്7എല്‍ വേരിയന്‍റുകള്‍ ക്യാപ്റ്റന്‍ സീറ്റുകളുടെ ഓപ്ഷനും നല്‍കുന്നു. എല്ലാ വേരിയന്‍റുകളിലുടനീളം ഒരു പുതിയ നാപ്പോളി ബ്ലാക്ക് കളറിലാണ് 2024 എക്സ്യുവി700 വരുന്നത്. കൂടാതെ എഎക്സ്7, എഎക്സ്7എല്‍ വേരിയന്‍റുകള്‍ കമാന്‍ഡിങ് ബ്ലാക്ക് ഗ്രില്ലും ശ്രദ്ധേയമായ കറുത്ത അലോയ്കളും ഫീച്ചര്‍ ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ബ്ലാക്ക് തീമുമായാണ് എത്തുന്നത്.

എയര്‍ വെന്‍റുകളിലും സെന്‍ട്രല്‍ കണ്‍സോളിലും സ്റ്റൈലിഷ് ഡാര്‍ക്ക് ക്രോം ഫിനിഷും, എഎക്സ്7, എഎക്സ്7എല്‍ വേരിയന്‍റുകള്‍ക്ക് ഒരു ഓപ്ഷണല്‍ ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറും 2024 എക്സ്യുവി700 അവതരിപ്പിക്കുന്നു. എക്കോസെന്‍സ് ലീഡര്‍ബോര്‍ഡ്, എം ലെന്‍സ്, ടോള്‍ ഡയറി തുടങ്ങിയ 13 പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്‍പ്പെടെ 83 കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് അനുഭവവും 2024 എക്സ്യുവി700 കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

എംഎക്സിന് 13.99 ലക്ഷം രൂപ, എഎക്സ്3ന് 16.39 ലക്ഷം രൂപ, എഎക്സ്5ന് 17.69 ലക്ഷം രൂപ, എഎക്സ്7ന് 21.29 ലക്ഷം രൂപ, എഎക്സ്7എല്ലിന് 23.99 ലക്ഷം രൂപ എന്നിങ്ങനെയാണ് മഹീന്ദ്ര 2024 എക്സ്യുവി700 വകഭേദത്തിന് എക്സ്-ഷോറൂം പ്രാരംഭ വില.

 വാഹന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഇന്‍ഫോടെയ്ന്‍മെന്‍റില്‍ വെഹിക്കിള്‍ ഇ-കോളിലൂടെ തല്‍സമയ പിന്തുണ ലഭിക്കുന്നതിനുള്ള സഹായത്തിനുമായി മഹീന്ദ്ര ഒരു പുതിയ കണ്‍സേര്‍ജ് സേവനമായ ആസ്ക് മഹീന്ദ്രയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഈ സേവനങ്ങള്‍ ലഭ്യമാകും.

Trending

No stories found.

Latest News

No stories found.