ഇലക്‌ട്രിക് ത്രീവീലർ: മഹീന്ദ്ര എൽഎംഎം ഒന്നാം സ്ഥാനത്തേക്ക്

36816 ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച് 14.6% വി​പ​ണി വി​ഹി​തം നേ​ടി
ഇലക്‌ട്രിക് ത്രീവീലർ: മഹീന്ദ്ര എൽഎംഎം ഒന്നാം സ്ഥാനത്തേക്ക്
Updated on

കൊ​ച്ചി: മ​ഹീ​ന്ദ്ര ആ​ന്‍ഡ് മ​ഹീ​ന്ദ്ര​യു​ടെ ഡി​വി​ഷ​നാ​യ മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി (എ​ല്‍എം​എം) 2023ല്‍ ​ന​മ്പ​ര്‍ 1 ഇ​ല​ക്‌​ട്രി​ക് ത്രീ​വീ​ല​ര്‍ നി​ർ​മാ​താ​വ് സ്ഥാ​ന​ത്തേ​ക്ക്. ഈ ​കാ​ല​യ​ള​വി​ല്‍ മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി 36816 ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച് 14.6% വി​പ​ണി വി​ഹി​തം നേ​ടി. ഇ​ത് 2022 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ 17522 യൂ​ണി​റ്റു​ക​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ നി​ന്നും 7.6% വി​പ​ണി വി​ഹി​ത​ത്തോ​ടെ ഉ​യ​ര്‍ന്നു.

ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള വ്യാ​പ​ക​മാ​യ 1150 ട​ച്ച് പോ​യി​ന്‍റു​ക​ളും 10,000+ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളും മ​ഹീ​ന്ദ്ര​യു​ടെ വി​ശ്വാ​സ്യ​ത​യും മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​നും സ​ഹാ​യി​ച്ചു. 2023ല്‍ ​മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി പ​വ​ര്‍-​പാ​ക്ക്ഡ് ത്രീ​വീ​ല​റാ​യ സോ​ര്‍ ഗ്രാ​ന്‍ഡ് ലോ​ഞ്ച് ചെ​യ്തു, ഇ​ത് ലോ​ഞ്ച് ചെ​യ്ത് ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 23000ത്തി​ല​ധി​കം ഓ​ര്‍ഡ​റു​ക​ള്‍ നേ​ടാ​നും ക​ഴി​ഞ്ഞു. സോ​ര്‍ ഗ്രാ​ന്‍ഡി​ന് പു​റ​മെ ഇ​ല​ക്‌​ട്രി​ക് പോ​ര്‍ട്ട്ഫോ​ളി​യോ​യി​ല്‍ ട്രി​യോ ശ്രേ​ണി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളും അ​ല്‍ഫാ - മി​നി & കാ​ര്‍ഗോ എ​ന്നി​വ​യു​മു​ള്‍പ്പെ​ടു​ന്നു.‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com