മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലിൽ സ്റ്റാറായി ജാവ 350 ബ്ലൂ; ഉടൻ ഷോറൂമുകളിലെത്തും, വില?

ആകര്‍ഷകമായ ഈ പുതിയ നിറത്തിലുള്ള മോഡല്‍ ഉടന്‍ തന്നെ ഷോറൂമുകളിലുമെത്തും
jawa 350
jawa 350
Updated on

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, മഹീന്ദ്രയുടെ വാര്‍ഷിക ബ്ലൂസ് ഫെസ്റ്റിവലില്‍ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സോണില്‍ ഏറ്റവും പുതിയ ജാവ 350 ബ്ലൂ പ്രദര്‍ശിപ്പിച്ചു. ആകര്‍ഷകമായ ഈ പുതിയ നിറത്തിലുള്ള മോഡല്‍ ഉടന്‍ തന്നെ ഷോറൂമുകളിലുമെത്തും. സെലിബ്രേറ്റിങ് ദി വിമന്‍ ഇന്‍ ബ്ലൂസ് എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവല്‍.

സംഗീത ലോകത്തെ പരിവര്‍ത്തനപരവും ശാക്തീകരിക്കുന്നതുമായ സ്വാധീനത്തിന് പേരുകേട്ട ബ്ലൂസിനെപ്പോലെ, യുവാക്കളെയും അവരുടെ അഭിലാഷങ്ങളെയും ശാക്തീകരിച്ചുകൊണ്ട് ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ.

Yash Pardeshi

അതിഗംഭീര പ്രകടനം, മികച്ച ഫിറ്റ്-ഫിനിഷ് ലെവല്‍സ്, റൈഡര്‍ കംഫേര്‍ട്ട്, കരിസ്മാറ്റിക് ക്ലാസിക് സ്‌റ്റൈലിങ് എന്നിവയില്‍ മികച്ച അംഗീകാരങ്ങള്‍ നേടിയ ജാവ 350 മോഡല്‍ ലോങര്‍ വീല്‍ബേസ്, 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, റിവൈസ്ഡ് റൈഡര്‍ ട്രയാംഗിള്‍ എന്നിവയാല്‍ കമാന്‍ഡിങ് സാനിധ്യവും മികച്ച റൈഡ് ഗുണനിലവാരവും ഉറപ്പാക്കുന്നു.

280 എംഎം ഫ്രണ്ട്, 240 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളോടു കൂടിയ ക്ലാസ്‌ലീഡിങ് ബ്രേക്കിങ് സിസ്റ്റവും, കോണ്ടിനെന്റല്‍ ഡ്യുവല്‍ചാനല്‍ എബിഎസും സമാനതകളില്ലാത്ത സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കി മികച്ച റൈഡിങ് അനുഭവം നല്‍കും. പുതിയ 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ജാവ 350യുടെ കരുത്ത്.

മറ്റു മുന്‍നിര ഫീച്ചറുകള്‍ക്കൊപ്പം മെറൂണ്‍, കറുപ്പ്, മിസ്റ്റിക് ഓറഞ്ച് നിറങ്ങളിലാണ് ജാവ 350 വരുന്നത്. ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ 400ലേറെ ഡീലര്‍ഷിപ്പുകളിലുടനീളം ജാവ 350 ടെസ്റ്റ് റൈഡുകള്‍ക്കായി ലഭിക്കും. 2.14 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com