മഹീന്ദ്ര എക്‌സ്യുവി 3എക്‌സ്ഒ പുറത്തിറക്കി

കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചര്‍ എയര്‍ബാഗ് ഓ/ഓഫ് സംവിധാനം, ടോപ്പ്-ടെതര്‍ ഉള്ള ഐഎസ്ഒ-എഫ്‌ഐഎക്‌സ് ചൈല്‍ഡ് സീറ്റുകള്‍ എന്നിവയോടെയാണ് എക്‌സ്യുവി 3എക്‌സ്ഒ എത്തുന്നത്
മഹീന്ദ്ര എക്‌സ്യുവി 3എക്‌സ്ഒ പുറത്തിറക്കി

തൃശൂര്‍: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്‌സ്യുവി 3എക്‌സ്ഒ പുറത്തിറക്കി. ടര്‍ബോ എഞ്ചിനാണ് എക്സ്യുവി 3എക്സോയ്ക്ക് കരുത്തേകുന്നത്. എംസ്റ്റാലിയന്‍ ടിജിഡിഐ, ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 96 കിലോവാട്ട് പവറും (130 പിഎസ്) 230 എന്‍എം ടോര്‍ക്കും, 85.8 കിലോവാട്ട് പവറും (117 പിഎസ്) 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നവയാണ്.

6 എയര്‍ബാഗുകള്‍, 4 ഡിസ്‌ക് ബ്രേക്കുകള്‍, 3പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചര്‍ എയര്‍ബാഗ് ഓ/ഓഫ് സംവിധാനം, ടോപ്പ്-ടെതര്‍ ഉള്ള ഐഎസ്ഒ-എഫ്‌ഐഎക്‌സ് ചൈല്‍ഡ് സീറ്റുകള്‍ എന്നിവയോടെയാണ് എക്‌സ്യുവി 3എക്‌സ്ഒ എത്തുന്നത്.

സെഗ്മെന്റില്‍ ആദ്യമായി അഡാസ് ലെവല്‍ 2 സംവിധാനവും ഈ വാഹനത്തിലുണ്ട്. 7.49 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. എറ്റവും ഉയര്‍ വകഭേദത്തിന് 15.49 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില 9.99 ലക്ഷത്തില്‍ ആരംഭിക്കും.

Trending

No stories found.

Latest News

No stories found.