'മഹീന്ദ്ര എക്സ്‌യുവി 400 പ്രോ ഇലക്‌ട്രിക്' ബുക്കിങ് ആരംഭിച്ചു

21,000 രൂപയാണ് ബുക്കിങ് തുക. ഫെബ്രുവരി ഒന്ന് മുതല്‍ ഡെലിവറി
'മഹീന്ദ്ര എക്സ്‌യുവി 400 പ്രോ ഇലക്‌ട്രിക്' ബുക്കിങ് ആരംഭിച്ചു
Updated on

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്സ്‌യുവി400 പ്രോ ശ്രേണിയുടെ ബുക്കിങ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിങ് തുക. ഫെബ്രുവരി ഒന്ന് മുതല്‍ ഡെലിവറികള്‍ ആരംഭിക്കും. മേയ് 31 വരെയുള്ള ഡെലിവറികള്‍ക്ക് 15.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന പ്രാരംഭ വിലകള്‍ ബാധകമാണ്.

26.04 സെന്‍റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍‌മെന്‍റ് സിസ്റ്റം, 26.04 സെന്‍റിമീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, മോഡേണ്‍ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് എക്സ്‌യുവി400 പ്രോ ശ്രേണിയുടെ കോക്ക്പിറ്റ്. മൊത്തത്തിലുള്ള വാഹന പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായ 50ലധികം ഫീച്ചറുകളുള്ള അഡ്രനോക്സ് കണക്റ്റഡ് കാര്‍ സിസ്റ്റം ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്.

ഡ്യുവല്‍സോണ്‍ ഓട്ടൊമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, എല്ലാ യാത്രക്കാര്‍ക്കും സ്ഥിരമായി സുഖപ്രദമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് റിയര്‍ എസി വെന്‍റ്സ്, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ യുഎസ്ബി പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളിലൂടെ എക്സ്‌യുവി400 പ്രോ ശ്രേണി ഉയര്‍ന്ന കാബിന്‍ അനുഭവം നല്‍കും. വയര്‍ലെസ് ആന്‍ഡ്രോയ്‌ഡ് ഓട്ടൊ, ആപ്പിള്‍ കാര്‍പ്ലേ ഫീച്ചറുകളുമുണ്ട്.

34.5 കെഡബ്ല്യുഎച്ച് ബാറ്ററി, 3.3 കിലോവാട്ട് എസി ചാര്‍ജറോടു കൂടിയ എക്സ്‌യുവി400 ഇസി പ്രോയ്ക്ക് 15,49000 രൂപയും, 34.5 കെഡബ്ല്യുഎച്ച് ബാറ്ററി, 7.2 കി.വാട്ട് എസി ചാര്‍ജറോടുകൂടിയ എക്സ്‌യുവി400 ഇഎല്‍ പ്രോയ്ക്ക് 16,74000 രൂപയും, 39.4 കെഡബ്ല്യുഎച്ച് ബാറ്ററി, 7.2 കി.വാട്ട് എസി ചാര്‍ജറോടുകൂടിയ എക്സ്‌യുവി400 ഇഎല്‍ പ്രോയ്ക്ക് 17,49000 രൂപയുമാണ് എക്സ്-ഷോറൂം വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com