സ്വന്തം കാറെന്ന സ്വപ്നത്തിന്‍റെ ഫസ്റ്റ് ഗിയറിട്ട വാഹനം: ആദ്യവാഹന അനുഭൂതി പകർന്ന ആൾട്ടോ 800 ഇനിയില്ല

നിരത്തുകളിൽ നിറഞ്ഞു നിന്നൊരു കാലത്തെ ബാക്കിയാക്കി ആൾട്ടോ 800 കളമൊഴിയുന്നു
സ്വന്തം കാറെന്ന സ്വപ്നത്തിന്‍റെ ഫസ്റ്റ് ഗിയറിട്ട വാഹനം: ആദ്യവാഹന അനുഭൂതി പകർന്ന ആൾട്ടോ 800 ഇനിയില്ല
Updated on

ദീർഘകാലം താലോലിച്ചും, സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്തിയുമാണു പലരും ആദ്യ കാർ എന്ന ആഗ്രഹം സാക്ഷാത്കരിക്കാറുള്ളത്. ഇത്തരത്തിൽ സാധാരണക്കാരനു സ്വന്തം കാർ എന്ന മോഹത്തിലേക്കുള്ള ദൂരം കുറച്ച വാഹനമാണു ആൾട്ടോ 800. പലരും സ്വന്തം കാറെന്ന സ്വപ്നത്തിന്‍റെ ഫസ്റ്റ് ഗിയറിട്ട വാഹനം. നിരത്തുകളിൽ നിറഞ്ഞു നിന്നൊരു കാലത്തെ ബാക്കിയാക്കി ആൾട്ടോ 800 കളമൊഴിയുന്നു. എൻട്രി-ലെവൽ മോഡലായ ആൾട്ടോ 800 ന്‍റെ ഉത്പാദനം നിർത്തുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു.

ഇന്നു മുതൽ നിലവിൽ വന്ന പുതിയ നിയമങ്ങളോടൊത്തു നിൽക്കുന്നതിനു വേണ്ടിയാണു മാരുതി സുസുക്കി ഇന്ത്യ ആൾട്ടോ 800 ന്‍റെ ഉത്പാദനം അവസാനിപ്പിക്കുന്നത്. പുതിയ കാലത്തിൽ ഈ വാഹനത്തിന്‍റെ ഉത്പാദനം ലാഭകരമായിരിക്കില്ലെന്നും കമ്പനി പറയുന്നു. അവശേഷിക്കുന്ന ആൾട്ടോ 800 മോഡലുകൾ ഷോറൂമുകൾ വഴി സ്വന്തമാക്കാനാകും.

ആൾട്ടോ മോഡലുകൾ ഇന്ത്യയുടെ നിരത്തുകളിലെത്തിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. 2012-ലാണു ആൾട്ടോ 800 എത്തിയത്. പിന്നീടിങ്ങോട്ട് കളം നിറഞ്ഞു നിന്നു. ഇതുവരെ പതിനേഴു ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽ പുറത്തിറക്കിയെന്നു കണക്കുകൾ പറയുന്നു. സെക്കൻഡ് ഹാൻഡ് മാർക്കറ്റിലും ഏറെ പ്രിയപ്പെട്ട വാഹനമായിരുന്നു ആൾട്ടോ 800. 3.54 ലക്ഷം മുതൽ 5.13 ലക്ഷം വരെയാണു വാഹനത്തിന്‍റെ ഡൽഹി എക്സ്ഷോറൂം വില. ഒരുകാലത്തു മാരുതി 800 എങ്ങനെയായിരുന്നോ, അതേ സ്ഥാനം തന്നെയായിരുന്നു ആൾട്ടോ 800നും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com