വരുന്നു, ബെന്‍സ് എക്സ്ക്ലൂസിവ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍

നിലവിലുള്ള മെഴ്സിഡസ്-മെയ്ബാച്ച്, മെഴ്സിഡസ്-എഎംജി, എസ്-ക്ലാസ് ഉപയോക്താക്കള്‍ക്ക് മാത്രമേ എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ എക്സ്ക്ലൂസീവ് അലോക്കേഷനില്‍ ലഭ്യമാകൂ.
ബെന്‍സ് എക്സ്ക്ലൂസിവ് എഎംജി ജി 63 ഗ്രാന്‍ഡ്
ബെന്‍സ് എക്സ്ക്ലൂസിവ് എഎംജി ജി 63 ഗ്രാന്‍ഡ്

കൊച്ചി: എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ പുറത്തിറക്കി ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. നിലവിലുള്ള മെഴ്സിഡസ്-മെയ്ബാച്ച്, മെഴ്സിഡസ്-എഎംജി, എസ്-ക്ലാസ് ഉപയോക്താക്കള്‍ക്ക് മാത്രമേ എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ എക്സ്ക്ലൂസീവ് അലോക്കേഷനില്‍ ലഭ്യമാകൂ. ആഗോളതലത്തില്‍ നിർമിച്ച എക്സ്ക്ലൂസീവ് 1,000 യൂണിറ്റുകളില്‍ 25 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകൂ.

2024ന്‍റെ ആദ്യ പാദം മുതല്‍ വാഹനത്തിന്‍റെ ഡെലിവറി ആരംഭിക്കും. ഗ്രാന്‍ഡ് എഡിഷനില്‍ എഎംജി ലോഗോയും കലഹാരി ഗോള്‍ഡ് മാഗ്നോയിലെ മെഴ്സിഡസ് സ്റ്റാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്‍റെ അഫാള്‍ട്ടര്‍ബാക്ക് ചിഹ്നം ബോണറ്റില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ബംബറുകള്‍, മുന്‍വശത്തെ ഒപ്റ്റിക്കല്‍ അണ്ടര്‍റൈഡ് സംരക്ഷണം, സ്പെയര്‍ വീല്‍ ഇന്‍ലെയിലെ മെഴ്സിഡസ് സ്റ്റാര്‍, സ്പെയര്‍ വീല്‍ റിങ് എന്നിവയും ഈ നിറത്തില്‍ ഫിനിഷ് ചെയ്തിരിക്കുന്നു. മാറ്റ് ബ്ലാക്ക് സെന്‍ട്രല്‍ ലോക്കിങ് നട്ട് ഉപയോഗിച്ച് ടെക് ഗോള്‍ഡില്‍ ക്രോസ്-സ്പോക്ക് രൂപകല്‍പ്പനയുള്ള 22 ഇഞ്ച് എഎംജി ഫോര്‍ഗ്ഡ് വീലുകളും ടെക് ഗോള്‍ഡില്‍ മെഴ്സിഡസ് സ്റ്റാറും സ്പെഷ്യല്‍ മോഡലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് എഡിഷന്‍റെ സൈഡ് ഫോയിലിങ്ങില്‍ ഈ കളര്‍ ടോണ്‍ വീണ്ടും ഉപയോഗിക്കുന്നുമുണ്ട്.

വാഹനത്തിന്‍റെ ഇന്‍റീരിയര്‍ കറുത്ത ഡോര്‍ സില്‍ ട്രിമ്മുകളില്‍ "എഎംജി' ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. കോണ്‍ട്രാസ്റ്റിങ് ഗോള്‍ഡ് സ്റ്റിച്ചിങ്ങിനൊപ്പം ജി മാനുഫാക്റ്റര്‍ ബ്ലാക്ക് നാപ്പ ലെതറിലാണ് സീറ്റുകളുടെ നിർമാണം. സ്വര്‍ണ എഎംജി ലോഗോയും എഡ്ജിങ്ങുമുള്ള ഫലകങ്ങള്‍ ബാക്ക് റെസ്റ്റുകളില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഫ്ലോര്‍ പായകളും കറുപ്പ് നിറത്തില്‍ പൂര്‍ത്തീകരിച്ച് സ്വര്‍ണ തുന്നല്‍ ഉപയോഗിച്ച് അലങ്കരിച്ചിരിച്ചിട്ടുണ്ട്.

പെയിന്‍റ്, ഇന്‍റീരിയര്‍, അലോയ്സ് എന്നിവയുള്‍പ്പെടെ പൂര്‍ണമായും ഫിക്സഡ് കോണ്‍ഫിഗറേഷനോടെയാണ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ വരുന്നത്. ഉപയോക്താക്കള്‍ക്കായി കോണ്‍ഫിഗറബിള്‍ ഓപ്ഷനുകളും ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com