
കൊച്ചി: മെഴ്സിഡസ് ബെന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലും മികച്ച വില്‍പ്പന നേട്ടം കൈവരിച്ചു. 16,497 യൂണിറ്റ് വില്‍പ്പനയിലൂടെ പോയ സാമ്പത്തിക വര്‍ഷം മെഴ്സിഡസിന്റേത് എക്കാലത്തെയും മികച്ചതായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം വളര്‍ച്ചയാണ്.
4697 യൂണിറ്റുകള്‍ വില്‍പ്പന നടത്തി സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പാദവര്ഷവും കമ്പനി നേടി. ജിഎല്‍എസ്, എസ് ക്ലാസ്, ഇക്യൂഎസ്, എഎംജി, എസ്ക്ലാസ് മേയ്ബാച്ച്, ജിഎല്‍എസ് ഉള്‍പ്പെടുന്ന ടിഇവി വിഭാഗത്തില്‍ 107 ശതമാനമാണ് ബെന്‍സിന്റെ വളര്‍ച്ച. സി ക്ലാസ്, ഇ-ക്ലാസ് എല്‍ഡബ്ല്യുബി വാഹനങ്ങളുടെ സെഡാന് വിഭാഗത്തില്‍ 27 ശതമാനം വളര്‍ച്ചയുണ്ടായി.
എഎംജി ജിടി 63 വിഭാഗത്തിലൂടെ വളരെ മികച്ചൊരു അനുഭവം ഉപയോക്താക്കള്‍ക്ക് നല്കി കമ്പനി ജനപ്രിയത വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു.