
കൊച്ചി : എംജി ഗ്ലോസ്റ്ററിന്റെ അഡ്വാന്‍സ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷന് അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. രാജ്യത്തെ ആദ്യ ഓട്ടോണമസ് ലെവല്‍-1 പ്രീമിയം എസ്യുവിയാണ് ബ്ലാക്ക് സ്റ്റോം. അതിഗംഭീര ഡീപ് ബ്ലാക്ക് നിറമാണു വാഹനത്തിന്റെ സവിശേഷത. 40,29,800/ രൂപയാണ് എക്സ് ഷോറൂം വില.
സ്നോ, മഡ്, സാന്‍ഡ്, ഇക്കോ, സ്പോര്‍ട്ട്, നോര്‍മല്‍, റോക്ക് എന്നിങ്ങനെ ഏഴ് മോഡലുകളുള്ള ഓള്-ടെറൈന്‍ സംവിധാനമാണുള്ളത്. ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം പാസഞ്ചര്‍, റോഡ് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഡ്യുവല്‍ പനോരമിക് ഇലക്ട്രിക് സണ്‍റൂഫ്, 12-വേ പവര്‍ അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, ഡ്രൈവര്‍ സീറ്റ് മസാജ് ആന്‍ഡ് വെന്റിലേഷന് എന്നീ സവിശേഷതകളുമുണ്ട്.
ആറ് അല്ലെങ്കില്‍ ഏഴ് യാത്രക്കാര്‍ക്ക് സീറ്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ഓഫ് റോഡര്‍ 2 വീല്‍, 4 വീല്‍ വേരിയന്റുകളില്‍ ലഭ്യമാകും. 158.5 കെ.ഡബ്ല്യൂ പവര്‍ നല്കുന്ന സെഗ്മെന്റ് ഫസ്റ്റ് ട്വിന്‍-ടര്‍ബോ ഡീസല്‍ എൻജിൻ ഉള്‍പ്പെടുന്ന ശക്തമായ 2.0 ലിറ്റര്‍ ഡീസല്‍ എൻജിൻ ബ്ലാക്ക് സ്റ്റോമിനു കൂടുതല്‍ കരുത്തു പകരും.
റൂഫ് റെയില്‍, സ്മോക്ക്ഡ് ബ്ലാക്ക് ടെയില്‍ലൈറ്റ്, വിന്‍ഡോ സറൗണ്ട്, ഫെന്‍ഡര്‍, ഫോഗ് ഗാര്‍ണിഷ് എന്നിവയാല്‍ ഡാര്‍ക്ക് തീം കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. അഡ്വാന്‍സ്ഡ് ഗ്ലോസ്റ്റര്‍ ബ്ലാക്ക് സ്റ്റോമിന്റെ ഉള്‍വശത്തെ, ബ്ലാക്ക് തീമിലുള്ള ഇന്റീരിയറിന് മാറ്റുകൂട്ടുന്ന സ്റ്റിയറിങ് വീലിലെ റെഡ് ആക്സന്റുകള്‍, ഹെഡ്ലാമ്പുകള്‍, കാലിപ്പറുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പര്‍. ചുവന്ന തുന്നലുകളാല് അലങ്കരിച്ച ഡാര്‍ക്ക് തീം ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയവയെല്ലാം ഇന്റീരിയറിന് സ്പോര്‍ട്ടി ടച്ച് നല്കുന്നു.
'സുഖസൗകര്യങ്ങളുടെയും ആഡംബരത്തിന്റെയും ആധുനിക സാങ്കേതികവിദ്യകളുടെയും കാലാതീതമായ പ്രതീകമാണ് എംജി ഗ്ലോസ്റ്റര്‍. അസാധാരണമായ സവിശേഷതകള്‍, കമാന്‍ഡിംഗ് റോഡ് സാന്നിധ്യം, ആകര്‍ഷകമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, ആഡംബരപൂര്‍ണമായ ഇന്റീരിയറുകള്‍ എന്നിവയാല്‍ വാഹനം വേറിട്ടുനില്ക്കുന്നു. - എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്റർ ഗൗരവ് ഗുപ്ത അഭിപ്രായപ്പെട്ടു.