എംജി മോട്ടോറിന്‍റെ '100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍'

കസ്റ്റമൈസ് ചെയ്യാവുന്ന വിജറ്റ് കളറില്‍ എവര്‍ഗ്രീന്‍ തീം ഹെഡ് യൂണിറ്റും ലിമിറ്റഡ് എഡിഷനില്‍ ലഭിക്കും
MG Motors
MG Motors

കൊച്ചി: എവര്‍ഗ്രീന്‍ നിറത്തോടു കൂടി 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി എംജി മോട്ടോര്‍. "എവര്‍ഗ്രീന്‍' എക്സ്റ്റീരിയറുകളിലാണ് എവര്‍ഗ്രീന്‍ ലിമിറ്റഡ് എഡിഷന്‍റെ വരവ്. സ്റ്റാറി ബ്ലാക്ക് ഫിനിഷ്ഡ് റൂഫും ഡാര്‍ക്ക് ഫിനിഷ്ഡ് എലമെന്‍റുകളും ടെയ്‌ല്‍ഗേറ്റില്‍ "100 ഇയര്‍ എഡിഷന്‍' എന്ന ബാഡ്ജും സ്പെഷ്യല്‍ എഡിഷന്‍റെ പ്രത്യേകയാണ്.

മുന്‍നിരയിലെ ഹെഡ്റെസ്റ്റുകളില്‍ "100 ഇയര്‍ എഡിഷന്‍' എംബ്രോയ്ഡറി ചെയ്തിരിക്കുന്ന ഇന്‍റീരിയറിന് ഒരു ബ്ലാക്ക് തീം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന വിജറ്റ് കളറില്‍ എവര്‍ഗ്രീന്‍ തീം ഹെഡ് യൂണിറ്റും ലിമിറ്റഡ് എഡിഷനില്‍ ലഭിക്കും.

കോമറ്റ് എക്സ്ക്ലൂസിവ് എഫ്സി, ആസ്റ്റര്‍ ഷാര്‍പ്പ് പ്രോ, ഹെക്റ്റര്‍ ഷാര്‍പ്പ് പ്രോ, ഇസഡ്എസ് ഇവി എക്സ്ക്ലൂസിവ് പ്ലസ് എന്നീ വേരിയന്‍റുകളില്‍ എവര്‍ ഗ്രീന്‍ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്. ഹെക്റ്റര്‍ 21,19,800 മുതലും ഇസഡ്എസ് ഇവി 24,18,000 രൂപ മുതലും ആസ്റ്റര്‍ 14,80,800 രൂപയ്ക്കും കോമറ്റ് 9,39,800 രൂപയ്ക്കും ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com