ഇന്ത്യ ടെസ്‌ലയ്ക്ക് വാതിൽ തുറക്കുമോ: മോദിയുമായി ചർച്ച നടത്താൻ ഇലോൺ മസ്കും

ഇന്ത്യയിൽ കാർ നിർമാണ പ്ലാന്‍റ് സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുകയാണെന്ന സൂചന മസ്ക് ഒരു അഭിമുഖത്തിൽ നൽകിയുന്നു
2015ലെ യുഎസ് സന്ദർശന വേളയിൽ ടെസ്‌ല ഫാക്റ്ററിയിൽ വച്ച് ഇലോൺ മസ്കുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
2015ലെ യുഎസ് സന്ദർശന വേളയിൽ ടെസ്‌ല ഫാക്റ്ററിയിൽ വച്ച് ഇലോൺ മസ്കുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
Updated on

വാഷിങ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേളയിൽ അദ്ദേഹവുമായി ചർച്ച നടത്തുന്ന 24 പേരിൽ ടെസ്‌ലയുടെയും ട്വിറ്ററിന്‍റെയും ഉടമ ഇലോൺ മസ്കും. യുഎസ് സർക്കാരിന്‍റെ പ്രതിനിധികൾക്കു പുറമേയാണ് സാമ്പത്തിക വിദഗ്ധരും കലാപ്രവർത്തകരും ശാസ്ത്രജ്ഞരും വ്യവസായികളും അടക്കം 24 പേർക്ക് മോദിയുമായി ചർച്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ആഗോള വാഹന വിപണിയിൽ ഇലക്‌ട്രിക് വിപ്ലവത്തിനു തുടക്കം കുറിച്ച ടെസ്‌ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് വേണമെന്നത് മസ്കിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ, ഇറക്കുമതിക്ക് നികുതി ഇളവ് അനുവദിക്കാനാവില്ലെന്നും, ഇന്ത്യയിൽ പ്ലാന്‍റ് സ്ഥാപിച്ച് ഉത്പാദനം നടത്താമെങ്കിൽ സാധ്യമായ ഇളവുകൾ നൽകാമെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ, മോദിയുമായുള്ള മസ്കിന്‍റെ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാകുമോ എന്നു വ്യക്തമല്ല. ഇന്ത്യയിൽ കാർ നിർമാണ പ്ലാന്‍റ് സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുകയാണെന്ന സൂചന ഇതിനിടെ മസ്ക് ഒരു അഭിമുഖത്തിൽ നൽകുകയും ചെയ്തിരുന്നു.

2015ലെ യുഎസ് സന്ദർശന വേളയിലും മോദി മസ്കിനു സന്ദർശനാനുമതി നൽകിയിരുന്നു. അദ്ദേഹം നേരിട്ട് ടെസ്‌ല ഫാക്റ്ററി സന്ദർശിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.