ജാവ യെസ്ഡി അഡ്വഞ്ചറില്‍ മൗണ്ടന്‍ പായ്ക്ക്

പരിമിതമായ കാലയളവില്‍ മാത്രമായിരിക്കും പ്രത്യേക പാക്കേജ് സ്റ്റാന്‍ഡേര്‍ഡായി യെസ്ഡി അഡ്വഞ്ചറിനൊപ്പം ലഭിക്കുക

കൊച്ചി: മലനിരകളിലേക്കുള്ള സാഹസിക റൈഡുകളുടെ സീസണ്‍ ആരംഭത്തിന്റെ ഭാഗമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ യെസ്ഡി അഡ്വഞ്ചര്‍ മോഡലില്‍ പുതിയ മൗണ്ടന്‍ പായ്ക്ക് അവതരിപ്പിച്ചു. പരിമിതമായ കാലയളവില്‍ മാത്രമായിരിക്കും പ്രത്യേക പാക്കേജ് സ്റ്റാന്‍ഡേര്‍ഡായി യെസ്ഡി അഡ്വഞ്ചറിനൊപ്പം ലഭിക്കുക.

മെയിന്‍ കേജ്, നകിള്‍ ഗാര്‍ഡ്സ്, ബാര്‍ എന്‍ഡ് വെയിറ്റ്സ്, ഹെഡ്ലാമ്പ് ഗ്രില്‍, ക്രാഷ് ഗാര്‍ഡ്, 2 വീതം 5 ലിറ്റര്‍ ജെറി ക്യാനുകള്‍ എന്നിവയാണ് മൗണ്ടന്‍ പായ്ക്കില്‍ ഉണ്ടാവുക. 17,500 രൂപ വിലയുള്ള മൗണ്ടന്‍ പായ്ക്ക് യെസ്ഡി അഡ്വഞ്ചറിനൊപ്പം സ്റ്റാന്‍ഡേര്‍ഡായാണ് വരിക.

ആകര്‍ഷകമായ 30.3പിഎസും 29.8എന്‍എം ടോര്‍ക്കും നല്കുന്ന യെഡ്സി അഡ്വഞ്ചറിന്‍റെ ശക്തമായ 334സിസി ലിക്വിഡ്കൂള്‍ഡ് എഞ്ചിന്‍ ആയാസരഹിതമായ റൈഡിങ് ഉറപ്പാക്കും. 220എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു സവിശേഷത. 2.15 ലക്ഷം രൂപയാണ് മൗണ്ടന്‍ പായ്ക്കിനൊപ്പം പൂര്‍ണമായി ലോഡുചെയ്ത യെസ്ഡി അഡ്വഞ്ചറിന്റെ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില.

logo
Metro Vaartha
www.metrovaartha.com