നോമ്പു തുറക്കാൻ അമിത വേഗം വേണ്ട: മോട്ടോർ വാഹന വകുപ്പ്

''വാഹനം ഓടിക്കുമ്പോഴത്തെ ധൃതി പലപ്പോഴും പ്രാർഥിക്കാനുള്ള അവസരങ്ങൾ തന്നെ ഇല്ലാതാക്കിയേക്കും''
Over speed
Over speedRepresentative image
Updated on

തിരുവനന്തപുരം: നോമ്പു തുറക്കുന്ന സമയത്ത് ധൃതിയിൽ വാഹനം ഓടിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. നോമ്പ് തുറക്കുന്ന സമയത്ത് തിരിച്ചെത്താൻ സാധ്യത കുറവായ യാത്രകൾ ചെയ്യുമ്പോൾ നോമ്പു തുറക്കുന്നതിനുള്ള ലഘുഭക്ഷണം എന്തെങ്കിലും കൈവശം കരുതണമെന്നും ആ സമയത്തു ധൃതിയിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർഥിച്ചു.

ഈ സമയത്ത് ധൃതിയിൽ വാഹനം ഓടിച്ച് പലയിടങ്ങളിലും അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ദീർഘദൂര യാത്രകളിലും വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ചിലപ്പോൾ നോമ്പ് മുറിക്കുന്നതിന് മുൻപ് വീടെത്താൻ ധൃതി കൂട്ടാറുണ്ട്. വാഹനം ഓടിക്കുമ്പോൾ ഇത്തരം ധൃതി പലപ്പോഴും പ്രാർഥിക്കാനുള്ള അവസരങ്ങൾ തന്നെ ഇല്ലാതാക്കിയേക്കും.

വൈകി എത്തുന്ന യാത്രകളിൽ വഴിയിൽ തന്നെ നോമ്പ് മുറിക്കാവുന്ന രീതിയിൽ ഒരു ചെറിയ തയാറെടുപ്പ് നടത്തുന്നത് ഒരു വലിയ നന്മയാണെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശത്തിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com