നീരജ് മാധവ് സ്വന്തമാക്കിയ ബിഎംഡബ്ല്യു തൊട്ടാൽ പറക്കും; വില? സവിശേഷതകൾ അറിയാം

48 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി
നീരജ് മാധവ് സ്വന്തമാക്കിയ ബിഎംഡബ്ല്യു തൊട്ടാൽ പറക്കും; വില? സവിശേഷതകൾ അറിയാം

പുതിയ ബിഎംഡബ്ല്യു എസ്‌യുവി സ്വന്തമാക്കി നടന്‍ നീരജ് മാധവ്. ആര്‍ഡിഎക്സ് സിനിമ നൂറു കോടി കടന്ന റെക്കോർഡ് നേടിയതിന് പുറകെയാണ് ഈ ഇരട്ടി മധുരം. ഏകദേശം 1.36 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോര്‍ട്ടാണ് നീരജ് സ്വന്തം ഗാരിജിലെത്തിച്ചത്.

കുടുംബവമായി എത്തി ബിഎംഡബ്ല്യു സ്വീകരിക്കുന്നതിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. 'ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, 'ബംബിൾ ബീ'യെ പരിചയപ്പെടൂ', എന്നാണ് കാറിന്‍റെ വീഡിയോയ്ക്ക് ഒപ്പം നീരജ് കുറിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ളതാണ് കാർ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് വാഹനം വാങ്ങിയത്.

മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ എസ്‌യുവിക്ക് 381 എച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി. ആഡംബരവും സ്പോര്‍ട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓള്‍ ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്യുവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലമ്പാര്‍ സപ്പോര്‍ട്ടുള്ള സ്‌പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി സംവിധാനങ്ങൾ ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോര്‍ട്ടിനുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com