
കൊച്ചി: ചെന്നൈയിലെ നിസാന്റെ നിർമാണ പ്ലാന്റില്‍ മാഗ്നൈറ്റിന്റെ നിർമാണം 100,000 പിന്നിട്ടതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. 2020 ഡിസംബറില്‍ അവതരിപ്പിച്ചത് മുതല്‍ എസ്യുവിയായ നിസാന്‍ മാഗ്നൈറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ വിവിധ മോഡലുകള്‍ രാജ്യത്തുടനീളം ലഭ്യമാണ്.
ജപ്പാനില്‍ രൂപകല്‍പ്പന ചെയ്തതും ഇന്ത്യയില്‍ നിർമിക്കുന്നതുമായ മാഗ്നൈറ്റ് ബംഗ്ലാദേശ്, ഉഗാണ്ട ഉള്‍പ്പെടെ 15 ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പുതിയ ഫീച്ചറുകളോട് കൂടിയ നിസാന്‍ മാഗ്നൈറ്റിന്റെ സ്പെഷ്യല്‍ എഡിഷനായ ഗെസ കഴിഞ്ഞമാസം ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 100,000ാമത്തെ മാഗ്നൈറ്റിന്റെ നിർമാണം സാധ്യമായത് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യവും സുരക്ഷയും ശക്തവുമായ ഉത്പന്നങ്ങള്‍ നല്‍കുമെന്ന നിസാന്‍ ബ്രാന്‍ഡിന്റെ വാഗ്ദാനത്തിന്റെ സാക്ഷ്യമാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയുമാണ് നിസാന്‍ നല്‍കുന്നതെന്ന് റെനോ നിസാന്‍ ഓട്ടൊമോട്ടീവ് മാനെജിങ് ഡയറക്റ്റര്‍ കീര്‍ത്തി പ്രകാശ് പറഞ്ഞു.