Nissan free monsoon checkup camp
നിസാന്‍ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാംപ്Representative image

നിസാന്‍ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാംപ്

സൗജന്യ പരിശോധന, കോംപ്ലിമെന്‍ററി വാഷ്, വിവിധ സേവനങ്ങൾക്ക് ഡിസ്‌കൗണ്ട്
Published on

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാംപ് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത നിസാന്‍ വര്‍ക്ക്ഷോപ്പുകളിലും ഓഗസ്റ്റ് 31 വരെ ചെക്ക്-അപ്പ് ക്യാംപ് നടക്കും. 30 പോയിന്‍റ് പരിശോധന നടത്തി മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ക്യാംപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സൗജന്യ ബാറ്ററി പരിശോധന, ബാഹ്യ, ഇന്‍റീരിയര്‍, അണ്ടര്‍ബോഡി പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, കോംപ്ലിമെന്‍ററി ടോപ്പ് വാഷും ലഭിക്കും. ബ്രേക്ക് പാഡ് മാറ്റം ഉള്‍പ്പെടെയുള്ളവയുടെ ലേബര്‍ ചാര്‍ജുകളില്‍ 10 ശതമാനം വരെ കിഴിവ്, അണ്ടര്‍ബോഡി കോട്ടിംഗ്, റോഡന്‍റ് റിപ്പല്ലന്‍റ്, എസി അണുവിമുക്തമാക്കല്‍ തുടങ്ങിയ സേവനങ്ങളില്‍ 10 ശതമാനം കിഴിവ് എന്നിവയും ലഭിക്കും.

ക്യാംപ് കാലയളവില്‍, ഒരു വര്‍ഷത്തെ റോഡ് സൈഡ് അസ്സിസ്റ്റന്‍സ് പ്രത്യേക ഓഫര്‍ വിലയായ 1099 രൂപക്ക് ലഭ്യമാകും. ഒരു കോംപ്ലിമെന്‍ററി ടോപ്പ് വാഷും ഉള്‍പ്പെടെ. നിസാന്‍ വണ്‍ ആപ്പ് വഴിയോ നിസാന്‍ ഇന്ത്യ വെബ്സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ബുക്ക് ചെയ്യാം.

logo
Metro Vaartha
www.metrovaartha.com