
കൊച്ചി: ബി-എസ്യുവി മോഡലായ മാഗ്നൈറ്റിന്റെ സ്പെഷ്യല്‍ എഡിഷന് ഗെസ്സ ഇന്ത്യയില്‍ പുറത്തിറക്കി നിസാൻ മോട്ടോര്‍ ഇന്ത്യ.
പ്രീമിയം ഓഡിയോ, ഇന്ഫോടൈന്മെന്റ് സവിശേഷതകള്‍ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നിസാൻ മാഗ്നൈറ്റ് ഗെസ്സ സ്പെഷ്യല്‍ എഡിഷന് പുറത്തിറക്കിയത്. ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ നിസാൻ ഷോറൂമുകളിലും 11,000 രൂപയടച്ച് നിസാൻ മാഗ്നൈറ്റ് ഗെസ്സ ബുക്ക് ചെയ്യാം.
ഹൈ-റെസല്യൂഷന്‍ 22.86 സി.എം ടച്ച്സ്ക്രീന്‍, വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ് കാര്‍പ്ലേ, പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍, ട്രജെക്ടറി റിയര്‍ ക്യാമറ, ആപ്പ്- നിയന്ത്രിത ആംബിയന്റ് ലൈറ്റിംഗ്, ഷാര്‍ക്ക് ഫിന് ആന്റിന, പ്രീമിയം ബീജ് കളര്‍ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നീ സവിശേഷതകളോടുകൂടിയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ സുരക്ഷ സംവിധാനങ്ങളോടുകൂടിയും വരുന്ന നിസാൻ മാഗ്നൈറ്റ് ഗെസ്സ സ്പെഷ്യല്‍ എഡിഷന്റെ വിലവിവരങ്ങള്‍ 2023 മെയ് 26ന് പ്രഖ്യാപിക്കും.
ബെസ്റ്റ് ഇന്‍ ക്ലാസ്സ് ഫീച്ചറുകളോടെ വരുന്ന നിസാൻ മാഗ്നൈറ്റ് ഗെസ്സ സ്പെഷ്യല്‍ എഡിഷന് ഉപഭോക്താക്കള്‍ക്കിടയില്‍ മാഗ്നൈറ്റിന്റെ മൂല്യം ഇനിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നു നിസാൻ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ നിസാൻ മാഗ്നൈറ്റ് ഗെസ്സ സ്പെഷ്യല്‍ എഡിഷന് പുറത്തിറക്കികൊണ്ട് അഭിപ്രായപ്പെട്ടു.