
കൊച്ചി: നിസാന്‍ മാഗ്നൈറ്റ് ഇസി ഷിഫ്റ്റ് (ഓട്ടൊമേറ്റഡ് മാനുവല്‍ ട്രാന്‍മിഷന്‍) പ്രാരംഭ വിലയുടെ ആനുകൂല്യത്തോടെ നവംബര്‍ 30 വരെ ബുക്ക് ചെയ്യാനാകുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 6,49,900 രൂപയാണ് പ്രാരംഭ വില. ഓട്ടൊമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ വിലയാണ് നിസാന്‍ മാഗ്നൈറ്റ് ഇസി ഷിഫ്റ്റിനു പ്രഖ്യാപിച്ചത്.
മികച്ച ഡ്രൈവിങ് അനുഭവവും കാര്യക്ഷമതയും നല്‍കുന്ന വാഹനം എക്സ് ഇ, എക്‌സ് എല്‍, എക്‌സ് വി, എക്‌സ് വി പ്രീമിയം, മാഗ്നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷന്‍ ഗ്രേഡുകളില്‍ ലഭിക്കും. മാനുവല്‍ വേരിയന്‍റിനു 19.35 കിലോമീറ്ററും ഇസി ഷിഫ്റ്റിനു 19.70 കിലോമീറ്ററും ഇന്ധനക്ഷമതയുണ്ട്. നിസാന്‍ മാഗ്നൈറ്റ് ഇസി ഷിഫ്റ്റിന്‍റെ ഇരട്ട ഡ്രൈവിങ് മോഡ് ഓട്ടൊമാറ്റിക്, മാനുവല്‍ ഡ്രൈവിങ് തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കും.
കുറഞ്ഞ വിലയും മികച്ച കാര്യക്ഷമതയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ നിസാന്‍ മാഗ്നൈറ്റ് ഇസി ഷിഫ്റ്റിനു വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് സംവിധാനങ്ങളുമുണ്ട്. നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ "മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ വേള്‍ഡ്' പദ്ധതിയില്‍ ജപ്പാന്‍റെ ഡിസൈനില്‍ ഇന്ത്യയില്‍ നിർമിക്കുന്ന മാഗ്നൈറ്റ് ആഗോളതലത്തില്‍ 15 വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.