Nissan
Nissan

സമ്പൂര്‍ണ ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് നിസാന്‍

യുകെയിലെ പ്ലാന്‍റില്‍ നിർമിക്കുന്ന പുതിയ മൂന്നു മോഡല്‍ കാറുകളും 100% ഇലക്‌ട്രിക് ആയിരിക്കും
Published on

കൊച്ചി: സീറോ എമിഷന്‍ ഭാവി ലക്ഷ്യമിട്ട് സമ്പൂര്‍ണ ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് നിസാന്‍. യുകെയിലെ പ്ലാന്‍റില്‍ നിർമിക്കുന്ന പുതിയ മൂന്നു മോഡല്‍ കാറുകളും 100% ഇലക്‌ട്രിക് ആയിരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു.

ക്രോസ് ഓവര്‍ മോഡലുകളായ ക്വാഷ്കായ്, ജൂക് എന്നിവയ്ക്കു പുറമെ നിർമാണത്തിലിരിക്കുന്ന ലീഫ് എന്നിവയും ഹൈപ്പര്‍ അര്‍ബന്‍, ഹൈപ്പര്‍ പങ്ക്, ചില്‍ ഔട്ട് കണ്‍സെപ്റ്റുകളില്‍ അധിഷ്ഠിത ഭാവി മോഡലുകളും പൂര്‍ണമായും ഇലക്‌ട്രിക് ആകും. ഇലക്‌ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിർമാണവും മൂന്നു ജിഗാ ഫാക്റ്ററികളും ഉള്‍ക്കൊള്ളുന്ന സണ്ടര്‍ലാൻഡിലെ ഇവി36സീറോ ഹബിനു വേണ്ടി നിസാന്‍ മൂന്നു ബില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനും തീരുമാനമായി.

logo
Metro Vaartha
www.metrovaartha.com