കൊച്ചി: മാര്‍ച്ചില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 10,519 വാഹനങ്ങളുടെ വില്‍പ്പന നടത്തി. ഇതോടെ 2022-23 സാമ്പത്തിക വര്‍ഷം 94,219 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനവോടെ ഈ സാമ്പത്തിക വര്‍ഷം ഒരു ദശലക്ഷം എത്തി.
2022-23 സാമ്പത്തിക വര്‍ഷം 33,611 യൂണിറ്റുകളുടെ ആഭ്യന്തര വ്യാപാരവും 60,608 യൂണിറ്റുകളുടെ കയറ്റുമതി വ്യാപാരവുമാണ് രേഖപ്പെടുത്തിയത്. മൊത്തവ്യാപാര വൈ ടി ഡി വളര്‍ച്ച 73 ശതമാനത്തോടെ മാര്‍ച്ചില്‍ 10,519 യൂണിറ്റുകള്‍ വിറ്റഴിച്ചു. ആഭ്യന്തര മൊത്തവ്യാപാരം 3260 യൂണിറ്റുകളും 7259 യൂണിറ്റുകളുടെ കയറ്റുമതി വ്യാപാരവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ലെ ആഭ്യന്തര വില്‍പ്പന 3,007 യൂണിറ്റായിരുന്നു.
വാഹന വ്യവസായത്തിന് ഒരു വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു ഇതെന്നും പണപ്പെരുപ്പം വലിയ തോതില്‍ വാഹനങ്ങളുടെ വിലയെ ബാധിക്കുന്നുണ്ടെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികള്‍ നിസാന്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.