"വുമണ്‍സ് വേള്‍ഡ് കാര്‍ ഒഫ് ദ ഇയര്‍ 2023'ന്റെ മികച്ച വലിയ എസ്യുവിയായി നിസാന്‍ എക്സ്-ട്രെയിലിനെ തെരഞ്ഞെടുത്തു. വുമണ്‍സ് വേള്‍ഡ് കാര്‍ ഒഫ് ദ ഇയറിന്റെ പതിമൂന്നാം പതിപ്പിലാണ് നിസാന്‍ എക്സ്-ട്രെയിലിന് മികച്ച ലാര്‍ജ് എസ്യുവി എന്ന പദവി ലഭിച്ചത്.
വനിതാ ഓട്ടൊമോട്ടീവ് ജേണലിസ്റ്റുകള്‍ നല്കുന്ന ഏക അന്താരാഷ്ട്ര പുരസ്കാരമാണിത്. പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിസാന്‍ സിഇഒ മക്കോട്ടോ ഉചിദ പറഞ്ഞു. 20 വര്‍ഷത്തിലധികം പാരമ്പര്യമുള്ള എക്സ്-ട്രെയില്‍ ഞങ്ങളുടെ ഫാമിലിയിലെ എസ്യുവി ഐക്കണാണ്.