25,000 രൂപ വരെ വിലക്കുറവുമായി ഒല

ഉത്പന്നം, സേവനം, ചാര്‍ജിങ്, ബാറ്ററി വാറന്‍റി എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഒല കൊണ്ടുവന്നിരിക്കുന്നത്
Ola S1
Ola S1
Updated on

തൃശൂര്‍: എസ്1 മോഡലുകള്‍ക്ക് മാര്‍ച്ച് മാസത്തില്‍ 25,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഒല. വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറുന്നതിനുള്ള പ്രോത്സാഹനത്തിന്‍റെ ഭാഗമാണിത്.

ഇപ്പോള്‍ 1,29,000 രൂപയാണ് എസ്1 പ്രൊയുടെ വില. എസ്1 എയറിന് 1,04,999 രൂപയും എസ്1എക്സ് 4കെഡബ്ല്യൂഎച്ചിന് 1,09,999 രൂപയുമാണ് വില. എസ്1എക്സ് പ്ലസ് 3കെഡബ്ല്യൂഎച്ച് 84,999 രൂപയ്ക്കും എസ്1 എക്സ് 3കെഡബ്ല്യൂഎച്ച് 89,999 രൂപയ്ക്കും എസ്1എക്സ് 2കെഡബ്ല്യൂഎച്ച് 79,999 രൂപയ്ക്കും ലഭിക്കും.

ഉത്പന്നം, സേവനം, ചാര്‍ജിങ്, ബാറ്ററി വാറന്‍റി എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഒല കൊണ്ടുവന്നിരിക്കുന്നത്. അധിക ചെലവുകള്‍ ഇല്ലാതെ തന്നെ 8വര്‍ഷം/80,000 കിലോമീറ്റര്‍ ബാറ്ററി വാറന്‍റി വൈദ്യുതി വാഹനമേഖലയില്‍ ആദ്യമായി ഒല കൊണ്ടുവന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com