പുതിയ പള്‍സര്‍ എന്‍എസ് 400 സെഡ് പുറത്തിറക്കി

എന്‍എസ് 400 സെഡ് അതിന്‍റെ 373.27 സിസി എഞ്ചിന്‍ ഉപയോഗിച്ച് 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു
pulsar ns400 z launched| പുതിയ പള്‍സര്‍ എന്‍എസ് 400 സെഡ് പുറത്തിറക്കി
pulsar ns400 z

തിരുവനന്തപുരം: പ്രമുഖ ഇരുചക്രവാഹന ത്രീ വീലര്‍ കമ്പനിയായ ബജാജ് ഓട്ടോ പള്‍സര്‍ വിഭാഗത്തിലെ മുന്‍നിര മോട്ടോര്‍സൈക്കിളായ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പള്‍സര്‍ എന്‍എസ് 400 സെഡ് പുറത്തിറക്കി. മികച്ച സ്‌റ്റൈലിലും പുതുമകളോടെയും ഇറങ്ങുന്ന പുതിയ പള്‍സര്‍ എന്‍എസ് 400 സെഡ് ഗ്ലോസി റേസിംഗ് റെഡ്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാവും.

1,85,000 ആണ് ഡൽഹി എക്‌സ് ഷോറൂം വില. ആധുനിക ഫ്‌ലോട്ടിംഗ് പാനലുകള്‍, ഷാംപെയ്ന്‍ ഗോള്‍ഡ് യുഎസ്ഡി ഫോര്‍ക്കുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഗ്രാഫിക്സ്, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റോടുകൂടിയ ബിക്കിനി ഫെയറിംഗ്, സ്പോര്‍ട്ടി ടെയില്‍ സെക്ഷനിലുമുള്ള 'എന്‍എസ് 400' കോള്‍ഔട്ട് എന്നിങ്ങനെ ഡിസൈനില്‍ പുതുമകളോടെയാണ് പുതിയ പള്‍സര്‍ ഇറങ്ങുന്നത്.

എക്കാലത്തെയും മികച്ച പള്‍സര്‍ എന്ന നിലയില്‍, എന്‍എസ് 400 സെഡ് അതിന്‍റെ 373.27 സിസി എഞ്ചിന്‍ ഉപയോഗിച്ച് 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. വ്യത്യസ്ത റൈഡിംഗ് അവസ്ഥകള്‍ക്കുള്ള റൈഡ് മോഡുകള്‍, നൂതനമായ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും സ്മാര്‍ട്ട് 4-വേ സ്വിച്ചുകളുള്ള റൈഡ്-ബൈ-വയറും ഉയർന്ന പ്രകടനവും നിയന്ത്രണവും ഉറപ്പാക്കുന്നു. അസാധാരണമായ ദൃശ്യപരത നല്‍കുന്ന ഡിആര്‍എലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബ്ലിങ്കറുകള്‍, ഹസാര്‍ഡ് ലൈറ്റുകള്‍ എന്നിവയുടെ പൂര്‍ണ്ണമായ സ്യൂട്ട് ആണ് ഇതില്‍ ഉള്ളത്. സംയോജിത എബിഎസ് സാങ്കേതികവിദ്യയുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് അസാധാരണമായ സ്റ്റോപ്പിംഗ് പവര്‍ ഉറപ്പാക്കുകയും വിവിധ റൈഡിംഗ് സാഹചര്യങ്ങളില്‍ വീല്‍ ലോക്ക് ചെയ്യുന്നത് തടയുകയും ചെയ്യുന്നു. മാറാവുന്ന ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ സ്പോര്‍ട്സ്, ഓഫ്-റോഡ് മോഡുകളില്‍ കൂടുതല്‍ ഗ്രിപ് വര്‍ധിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.