റോൾസ് റോയ്സ് സ്പെക്റ്റർ: ലോകത്തിലെ ആദ്യ അൾട്രാ ലക്ഷ്വറി ഇലക്‌ട്രിക് സൂപ്പർ കൂപ്പെ ദക്ഷേണേന്ത്യയിൽ| Video

ദക്ഷിണേന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില ഏഴരക്കോടി രൂപ

ചെന്നൈ: ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് റോൾസ്‌റോയ്‌സ്, സ്പെക്റ്റർ ദക്ഷിണേന്ത്യയിൽ അവതരിപ്പിച്ചു. എല്ലാ റോൾസ്‌റോയ്‌സ് കാറുകളുടെയും പരിചിതമായ മുഖമുദ്രകൾക്കൊപ്പം, ഏറെ സമകാലികമായ രൂപകൽപ്പന, അനുപമമായ ഇന്‍റീരിയർ, നെക്സ്റ്റ് ലെവൽ എഞ്ചിനീയറിംഗ് എന്നിവയാൽ അതുല്യമാണ് സ്പെക്റ്റർ എന്ന് നിർമാതാക്കൾ. ഇത് ആഡംബരത്തിൽ ഏറ്റവും നൂതനമായവ തേടുന്ന യുവ, സംരംഭകരായ ഉപഭോക്താക്കളുടെ ഹൃദയവും മനസ്സും കവർന്നുകഴിഞ്ഞു.

റോൾസ് റോയ്‌സിന്‍റെ സ്‌പെക്റ്റർ ഈ വിഭാഗത്തിലെ ഇത്തരത്തിലുള്ള ഏക കാറാണ്. കഴിഞ്ഞ ഒക്ടോബറിൽ, ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്‌സിലെ ഹോം ഓഫ് റോൾസ്‌റോയ്‌സിൽവച്ച് സ്പെക്റ്റർ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടപ്പോൾ, ആഗോളതലത്തിലുള്ള പ്രതികരണം വളരെയധികം ആവേശകരമായിരുന്നു. ഏഴരക്കോടി രൂപയാണ് ഇന്ത്യയിൽ കണക്കാക്കുന്ന എക്സ് ഷോറൂം വില.

ലോകത്തിലെ ആദ്യത്തെ അൾട്രാ ലക്ഷ്വറി ഇലക്‌ട്രിക് സൂപ്പർ കൂപ്പെയാണിത്. റോൾസ് റോയ്‌സ് മോട്ടോർ കാറുകളുടെ ആവേശകരമായ ഒരു പുതിയ അധ്യായത്തിന്‍റെ തുടക്കവും മാർക്ക്‌ന്‍റെ ഓൾഇലക്‌ട്രിക് യുഗത്തിന്‍റെ തുടക്കവും സ്പെക്റ്റർ വിളംബരം ചെയ്യുന്നു.

1900ൽ തന്നെ റോൾസ്‌റോയ്‌സ് സഹസ്ഥാപകൻ ചാൾസ് റോൾസ്, മോട്ടോർ കാറിന് ഒരു ഇലക്‌ട്രിക് ഭാവി പ്രവചിച്ചിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com