
ഗുജറാത്തിനെതിരേ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളം ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. മത്സരത്തിൽ കേരളത്തിന് നിർണായകമായത് അർസാൻ നാഗസ്വാലയുടെ വിക്കറ്റായിരുന്നു. എന്നാൽ ആ വിക്കറ്റ് നേടുന്നതിൽ സൽമാൻ നിസാറിന്‍റെ ഹെൽമറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്.
ആദിത‍്യ സർവാതെയുടെ 175-ാം ഓവറിൽ നാലാം പന്ത് നാഗസ്വാല അടിച്ചത് സൽമാന്‍റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തിയത്. ഇതിനു പിന്നാലെ സൽമാന് വലിയ കയ്യടിയാണ് സോഷ‍്യൽ മീഡിയയിൽ അടക്കം ലഭിച്ചത്. എന്നാലിപ്പോൾ ഈ വീഡിയോ ഏറ്റെടുത്ത് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്.
വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കേണ്ടതിന്‍റ ആവശ‍്യകത ഉയർത്തിയാണ് കേരള പൊലീസ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്ക് വച്ചിരിക്കുന്നത്. കളിയും ജീവനും ഹെൽമറ്റ് സേവ് ചെയ്യുമെന്നും ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമാണെന്നും കേരളാ പൊലീസ് പറയുന്നു.